
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
അബുദാബി : യുഎഇയിലെ ഏതെങ്കിലും അതിര്‍ത്തിയിലൂടെയോ പ്രവേശന കേന്ദ്രത്തിലൂടെയോ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ കറന്‍സി കൈവശം വെക്കുന്നവര്‍ അതിന്റെ ഉറവിടം വ്യക്തമാക്കേണ്ടിവരും. കറന്‍സികള്‍, വിലയേറിയ ലോഹങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവ വെളിപ്പെടുത്താതിരിക്കുന്നതിനെതിരെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.
വിമാനത്താവളങ്ങള്‍ വഴിയോ തുറമുഖങ്ങള്‍ വഴിയോ എമിറേറ്റ്സില്‍ എത്തിച്ചേരുകയോ പുറപ്പെടുകയോ ചെയ്യുന്ന യാത്രക്കാര്‍ പണം, വിലപിടിപ്പുള്ള ലോഹങ്ങള്‍, 60,000 ദിര്‍ഹം കവിയുന്ന വിലയേറിയ കല്ലുകള്‍ എന്നിവ വെളിപ്പെടുത്തിയില്ലെങ്കില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്ന് വകുപ്പ് വെബ്സൈറ്റിലെ മുന്നറിയിപ്പില്‍ പറയുന്നു.