ഇമാറാത്തിന്റെ നീലാകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങി യുണൈറ്റഡ് പി ആര് ഒ അസോസിയേഷന്

അബുദാബി: എമിറേറ്റിലെ ശബ്ദമലിനീകരണത്തിന്റെ തോത് അളക്കാനും നിയന്ത്രിക്കാനും അത്തരം ഏരിയകളെ കണ്ടെത്താനും അബുദാബി പരിസ്ഥിതി ഏജന്‍സി പദ്ധതി ആരംഭിച്ചു. ഓരോ മേഖലയിലും ഉണ്ടാവുന്ന ശബ്ദത്തിന്റെ ആഘാതം വിലയിരുത്താനും ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രദേശങ്ങളെ ലക്ഷ്യമാക്കി ഒരു മാപ്പ് തയ്യാറാക്കാനും ഈ സംരംഭം സഹായിക്കും. പങ്കാളിത്ത ഏജന്‍സിയുടെ സഹകരിച്ച് ലഘൂകരണ നടപടികള്‍ വികസിപ്പിക്കുന്നതിന് ഡാറ്റ ഉപയോഗിക്കുമെന്ന് ഇഎഡിയിലെ പരിസ്ഥിതി ഗുണനിലവാര മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹമ്മാദി പറഞ്ഞു. അബുദാബി നിവാസികള്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് നെറ്റ്വര്‍ക്ക് വഴി 2007 മുതല്‍ എമിറേറ്റിലെ ആംബിയന്റ് നോയ്സ് നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള ഏജന്‍സിയുടെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ് നിലവിലെ സംരംഭം. ഭാവിയില്‍ ക്രിയാത്മകമായി പദ്ധതി നടപ്പാക്കാന്‍ സഹായിക്കുന്ന ഒരു ഭൂപടം വികസിപ്പിച്ചുകൊണ്ട് എമിറേറ്റിലുടനീളം ശബ്ദമലിനീകരണത്തിന്റെ സമഗ്രവും കൃത്യവുമായ ലക്ഷ്യം കാണുമെന്നും അല്‍ ഹമ്മാദി വിശദീകരിച്ചു.
ഉയര്‍ന്ന ശബ്ദമുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നതിലൂടെ, ആരോഗ്യ അധികാരികള്‍ക്ക് ആരോഗ്യപരമായ അപകടസാധ്യതകള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും കഴിയും.