
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : 53ാമത് യുഎഇ ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഇന്ന് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ വിപുലമായി ആഘോഷങ്ങള്‍ നടക്കും. യുഎഇ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്‍ഡോ അറബ് കലാപ്രകടനങ്ങള്‍,സാംസ്കാരിക സമ്മേളനം എന്നിവയ്ക്ക് പുറമെ ആസിഫ് കാപ്പാട് നേതൃത്വം നല്കുന്ന ഇശല്‍ വിരുന്നില്‍ അഫ്സല്, ഫാസില ബാനു തുടങ്ങിയ പ്രമുഖ ഗായകര്‍ അണിനിരക്കും. ആഘോഷ പരിപാടികള്‍ വന്‍ വിജയമാക്കണമെന്ന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി,ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.