
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സജീവ അംഗങ്ങളുടെ സംഗമം വിനോദ വിജ്ഞാന സെഷനുകളോടെ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബാവ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് സ്വാഗതവും ട്രഷറര്‍ ബിസി അബൂബക്കര്‍ നന്ദിയും പറഞ്ഞു. റഊഫ് അഹ്സനി,അബ്ദുല്ല ഫാറൂഖി,ഷുക്കൂര്‍ അലി കല്ലിങ്ങല്‍,അബ്ദുല്ല നദ്വി പ്രസംഗിച്ചു. ബഹുമുഖ പ്രതിഭയും ഇക്കഴിഞ്ഞ പാരാലിമ്പിക്സില്‍ നീന്തല്‍ വിഭാഗത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ മൂന്ന് സ്വര്‍ണ മെഡല്‍ നേടുകയും ചെയ്ത പ്രതിഭ ആസിം വെളിമണ്ണ മുഖ്യാതിഥിയായി. പ്രചോദനാത്മകമായ പ്രഭാഷണത്തിലൂടെ സദസിനെ കയ്യിലെടുത്ത അദ്ദേഹം പരിമിതികളല്ല പരിശ്രമവും കഠിനാധ്വാനവുമാണ് നാം സ്വായത്തമാക്കേണ്ടതെന്ന് ഉദ്ബോധിപ്പിച്ചു.
ഇസ്്ലാമിക് സെന്ററിന്റെ പുതിയ പ്രൊജക്റ്റുകളുടെ വിശദീകരണ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. സെന്റര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അംഗങ്ങളുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേക സെഷന് ഒരുക്കിയിരുന്നു. സെന്റര്‍ ഭാരവാഹികളായ ഇബ്രാഹിം മുസ്്ലിയാര്‍,സി.സമീര്‍,ഹുസൈന് സികെ,ഹാഷിം ഹസന്‍കുട്ടി,കരീം കമാല്‍,ഇസ്ഹാഖ് നദ്വി,അഡ്വ.ശറഫുദ്ദീന്‍,ജാഫര്‍ കുറ്റിക്കോട്,മഷ്ഹൂദ് നീര്ച്ചാല് നേതൃത്വം നല്കി. മുന്‍ സെക്രട്ടറിമാരായിരുന്ന അഡ്വ.മുഹമ്മദ് കുഞ്ഞി,ടി.കെ അബ്ദുസ്സലാം,റസാഖ് ഒരുമനയൂര്‍,സുന്നി സെന്റര്‍, കെഎംസിസി നേതാക്കളായ ഹാരിസ് കടമേരി,സിഎച്ച് യൂസുഫ് മാട്ടൂല്‍ പങ്കെടുത്തു. അബ്ദുല്ലത്തീഫ്,മുസ്തഫ പാട്ടശ്ശേരി,സ്വാലിഹ് വാഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി സംഘടിപ്പിച്ച മത്സരങ്ങളില്‍ അംഗങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഭാഗ്യവാന്മാരായ അംഗങ്ങള്‍ക്ക് ഗോള്‍ഡ് കോയിന് ഉള്‍പ്പടെയുള്ള വിവിധ സമ്മാനങ്ങളും നല്കി.