
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
അബുദാബി : ഹൈവേയില്‍ വെച്ച് പെട്ടെന്ന് കാര്‍ കേടായാല്‍ എന്ത് ചെയ്യും. ഒട്ടും ഭയപ്പെടേണ്ടതില്ലെന്നും, അബുദാബി മൊബിലിറ്റി അധികാരികള്‍ ഏത് സമയവും നിങ്ങളെ സഹായിക്കാന്‍ സജ്ജരാണെന്നും അറിയിക്കുന്നു. വാഹനം റോഡിലേക്കിറക്കുമ്പോള് ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കാര്‍ ഹെഡ്ലൈറ്റുകളും എഞ്ചിനും മുതല്‍ ടയറുകള്‍ വരെ നല്ല നിലയിലാണെന്ന് ഉറപ്പാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, അപ്രതീക്ഷിതമായി വാഹനം ഹൈവേയുടെ നടുവില്‍ കുടുങ്ങിക്കിടന്നാലോ-ആദ്യം ചെയ്യേണ്ടത് ശാന്തത പാലിക്കുക എന്നതാണെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു. നിങ്ങള്‍ അബുദാബിയിലാണെങ്കില്‍ എമിറേറ്റിന്റെ ഗതാഗത അതോറിറ്റിയായ അബുദാബി മൊബിലിറ്റി അതിന്റെ റോഡ് സര്‍വീസ് പട്രോള്‍ വഴി സൗജന്യ റോഡ് സൈഡ് സഹായം ഉറപ്പുതരുന്നു. അതോറിറ്റി നല്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ. നിങ്ങളുടെ കാറിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞാലുടന്‍, കാര്‍ റോഡിന്റെ വശത്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക. നിങ്ങളുടെ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുക. 800850 ഡയല് ചെയ്ത് നിങ്ങളുടെ സാഹചര്യം ഉദ്യോഗസ്ഥനോട് വിശദീകരിക്കുക. കൃത്യമായ ലൊക്കേഷന്‍ നല്‍കണം. കൂടാതെ എമിറേറ്റിനുള്ള ട്രാവല്‍ ഗൈഡ് ആപ്പായ ഡാര്‍ബി ആപ്പിലൂടെയും ഈ സേവനത്തിന് ആവശ്യപ്പെടാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക. മെനുവിനായി ആദ്യ സ്ക്രീനിലെ ‘+’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക; ആര്‍എസ്പിയാണ് പട്ടികയിലെ മൂന്നാമത്തെ ഓപ്ഷന്. സഹായം അഭ്യര്‍ത്ഥിക്കാന്‍ ഫോം പൂരിപ്പിച്ച് നിങ്ങളുടെ ലൊക്കേഷന്‍ പിന് ചെയ്യുക. നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും അതോറിറ്റി വിശദീകരിക്കുന്നു-കാര്‍ കേടായതോ എഞ്ചിന് തകരാറോ? പട്രോളിംഗ് ടീമെത്തി നിങ്ങളുടെ വാഹനം സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകും. ഇനി ഇന്ധനം തീര്‍ന്നോ? ആവശ്യമായ പെട്രോള്‍ എത്തിച്ചു തരും. ടയര്‍ മാറ്റാനാണെങ്കില്‍ അത് മാറ്റിസ്ഥാപിക്കാന്‍ സഹായിക്കും. ബാറ്ററി ശൂന്യമാണോ? ഇത് റീചാര്‍ജ് ചെയ്യാന്‍ കഴിയും, അതിനാല്‍ ഒരു റിപ്പയര്‍ ഷോപ്പിലേക്ക് കാര്‍ ഓടിക്കാന്‍ ആവശ്യമായ പവര്‍ നിങ്ങള്‍ക്ക് ലഭിക്കും. യാത്രാ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആര്‍എസ്പി എമിറേറ്റിലെ എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. അബുദാബിയിലെ പ്രധാന റോഡുകളിലായിരിക്കും ഈ സേവനം ലഭിക്കുക.