
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
അബുദാബി : സൗത്ത് സോണ്‍ എസ്കെഎസ്എസ്എഫ് ഗ്രാന്‍ഡ് മീലാദ് കോണ്‍ഫറന്‍സും മദ്ഹുല്‍ റസൂല്‍ സംഗമവും മജ്ലിസുന്നൂര് വാര്‍ഷികവും 22ന് (ഞായര്‍) വൈകുന്നേരം ആറു മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തെക്കന്‍ ജില്ലകളിലെ പ്രവാചക പ്രേമികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും ഖുര്‍ആന്‍ പണ്ഡിതനുമായ കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണവും അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. മൗലിദ് പാരായണം,ബുര്‍ദ മജ്ലിസ്,ദുആ മജ്ലിസ്,അന്നദാനം തുടങ്ങിയവ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും മുസഫ, ബനീയാസ് എന്നീ മേഖലയില്‍ നിന്നും വാഹന സൗകര്യവും ഒരുക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.അബുദാബി ഇസ്ലാമിക് സെന്റര്‍,സുന്നി സെന്റര്‍,കെഎംസിസി,എസ്കെഎസ്എസ്എഫ് സംഘടനകളുടെ നേതാക്കന്മാര്, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സയ്യിദന്മാരും വ്യവസായ പ്രമുഖരും പ്രാദേശിക മഹല്ല് കൂട്ടായ്മകളുടെ പ്രവര്‍ത്തകരും പങ്കെടുക്കും.