
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : അബുദാബി കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി എല്‍എല്‍എച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ പികെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പിഎച്ച് യൂസുഫ് അധ്യക്ഷനായി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് എല്‍എല്‍എച്ച് ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തേക്കുള്ള ഫ്രീ കണ്‍സല്‍ട്ടേഷനുള്ള പ്രിവിലേജ് കാര്‍ഡ് നല്കി. യൂറോളജി സ്പെഷ്യലിസ്റ്റ് ഡോ.സഈദ് ഭാരവാഹികള്‍ക്ക് കാര്‍ഡ് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്,ജില്ലാ പ്രസിഡന്റ് അബ്ദുറഹ്്മാന് ഹാജി,ജനറല്‍ സെക്രട്ടറി പികെ അഷ്റഫ്, ട്രഷറര്‍ ഉമ്പു ഹാജി,വൈസ് പ്രസിഡന്റ് കെകെ സുബൈര്‍,സെക്രട്ടറി റാഷിദ് എടത്തോട്,ഉദുമ മണ്ഡലം പ്രസിഡന്റ് നൗഷാദ് മിഹ്റാജ്,ജനറല്‍ സെക്രട്ടറി നാസര്‍ കോളിയടുക്കം,ട്രഷറര്‍ കെഎച്ച് അലി, വൈസ് പ്രസിഡന്റുമാരായ സവാദ് ഊജംപാടി,ഹമീദ് പള്ളിപ്പുഴ,സെക്രട്ടറി ഹസീര്‍ കൊറ്റുമ്പ,മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദ,ദേലംപാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷറഫ് അഡൂര്‍, ട്രഷറര്‍ തുഫൈല്‍ കൊറ്റുമ്പ പ്രസംഗിച്ചു. ആഷിര്‍ പള്ളങ്കോട് സ്വാഗതവും സുനൈഫ് പരപ്പ നന്ദിയും പറഞ്ഞു.