
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ദുബൈ : 78 ആമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അക്കാഫ് അസോസിയേഷന് ലേബര്‍ ക്യാമ്പില്‍ ഗ്രോസറി കിറ്റുകള്‍ വിതരണം ചെയ്തു. ഡിഎന്‍എസ് അല്‍ ഇമറാത്ത്, ദുബൈയിലെ ഇന്ത്യന്‍ വനിതാ ഡോക്ടര്‍മാരുടെ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് അല്‍ഖൂസിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് അഞ്ഞൂറിലധികം ഗ്രോസറി കിറ്റുകള്‍ വിതരണം ചെയ്തത്. അക്കാഫ് അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി ജോസഫ്, സെക്രട്ടറി എ.എസ് ദീപു, ട്രഷറര്‍ മുഹമ്മദ് നൗഷാദ്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ മച്ചിങ്ങല്‍ രാധാകൃഷ്ണന്, ഡോ. സൗജന്യ, ഡോ. മോണിക്ക എന്നിവര്‍ നേതൃത്വം നല്കി.