
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ അഫ്ഗാനിസ്ഥാന് ആക്ടിങ് വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന് മുത്താഖി,സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് എന്നിവരെ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു. അഫ്ഗാനിലെ വികസനത്തെയും പുരോഗതിയെയും പിന്തുണക്കാനും ഊഷ്മളമായ സൗഹൃദ ബന്ധം തുടരാനും സുസ്ഥിരത,വികസനം,അഭിവൃദ്ധി എന്നിവയിലെ അഫ്ഗാനിസ്ഥാന്റെ അഭിലാഷങ്ങള്‍ക്കൊപ്പം നില്‍ക്കാനും യുഎഇയുടെ പ്രതിജ്ഞാബദ്ധതമാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.