
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
മൊഴിമാറ്റം മന്‍സൂര്‍ ഹുദവി കളനാട്
ഭൂമിയെ അല്ലാഹു മനുഷ്യര്‍ക്ക് സൗകര്യപ്രദമായി വിതാനിച്ചുതന്നുവെന്നത് വലിയ അനുഗ്രഹമാണ്. ഭൂമിയില്‍ അല്ലാഹു മണ്ണും വിണ്ണും ഒരുക്കി വെളിച്ചവും വെള്ളവും വായുവുമേകി. അവയെ ചേരുവകളാക്കി കൃഷിക്കും വളര്‍ച്ചക്കും ഉതകുന്ന വിളനിലമാക്കി ഭൂമിയെ മാറ്റുകയും ചെയ്തു. അല്ലാഹു പറയുന്നു: വരണ്ട ഭൂമി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അത് നാം സചേതനമാക്കുകയും അതില്‍ നിന്ന് ധാന്യം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ആഹരിക്കുന്നത് അതില്‍ നിന്നാണ്. ഈന്തപ്പനയുടെയും മുന്തിരിയുടെയും ഉദ്യാനങ്ങള്‍ അതില്‍ നാമുണ്ടാക്കുകയും ഉറവകളൊഴുക്കുകയുമുണ്ടായി. അവയുടെ പഴങ്ങള്‍ അവര്‍ ഭക്ഷിക്കാന്‍ വേണ്ടി. അവരുടെ സ്വഹസ്തങ്ങളല്ല അവയുണ്ടാക്കിയത്. എന്നിട്ടും അവര്‍ നന്ദി പ്രകാശിപ്പിക്കുന്നില്ലേ (സൂറത്തുയാസീന്‍ 33,34,35). പരിശുദ്ധ ഖുര്‍ആനില്‍ മുപ്പതിലധികം വൃക്ഷസസ്യലതാദി ഇനങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അത്തിമരത്തിന്റെ പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. സൂറത്തുത്തീന്‍. അത്തിയും ഒലീവുമാണ് സത്യം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്തുത സൂറത്ത് തുടങ്ങുന്നത്. മരങ്ങളുടെയും ചെടികളുടെയും പൂക്കളുടെയും കായ്കളുടെയും വളര്‍ച്ചക്ക് അല്ലാഹു നിശ്ചിത ഘട്ടങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും നമ്മുടെ ചിന്തകളെ ഉണര്‍ത്തുംവിധം ധാരാളം അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു: എന്നാല്‍ മനുഷ്യന് തന്റെ ആഹാരത്തെക്കുറിച്ച് ആലോചിച്ചു നോക്കട്ടെ. നാം ശക്തിയായി മഴവെള്ളം വര്‍ഷിച്ചു. പിന്നീട് നിലം കിളര്‍ത്തി. എന്നിട്ട് അതില്‍ ധാന്യങ്ങളും മുന്തിരിയും പച്ചക്കറിയും ഒലീവും ഈത്തപ്പനയും തഴച്ചുവളര്‍ന്നു നില്ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും കാലിത്തീറ്റകളും നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള വിഭവങ്ങളായി നാം ഉത്പാദിപ്പിച്ചു (സൂറത്തു അബസ 24 മുതല്‍ 32 വരെ). ആ ജീവജൈവ സംവിധാനങ്ങളിലാണ് മനുഷ്യന്റെ ഭക്ഷണവും പാഥേയവും വസ്ത്രവും മരുന്നും തണലും താപവുമെല്ലാമുള്ളത്. അവയുടെ നിലനില്പ്പിലാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയുമുള്ളതും മണ്ണും വിണ്ണുമടങ്ങുന്ന അന്തരീക്ഷം ശുദ്ധമാവുന്നതും. ഭൂമിയാകട്ടെ, നാം പ്രവിശാലമാക്കുകയും ദൃഢീകൃത പര്‍വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും വശ്യമായ സര്‍വവിധ സസ്യലതാദി ജോടികളും മുളപ്പിക്കുകയും ചെയ്തു (സൂറത്തു ഖാഫ് 07). ഭുവന വാനങ്ങള്‍ സൂക്ഷിക്കുകയും അന്തരീക്ഷത്തില്‍ നിന്നു നിങ്ങള്‍ക്ക് ജലം വര്‍ഷിക്കുകയും എന്നിട്ട് ആ വെള്ളം മുഖേന സുന്ദരമായ തോട്ടങ്ങള്‍ നാം ഉണ്ടാക്കി (സൂറത്തുന്നംല് 60). കാര്‍ഷിക വൃത്തിക്ക് ഇസ്ലാം മഹത്തായ സ്ഥാനം കല്പിക്കുന്നുണ്ട്. യൂസുഫ് നബി (അ) കൃഷിക്ക് പ്രോത്സാഹിപ്പിക്കുന്നത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. യൂസുഫ് നബി വ്യാഖ്യാനിച്ചു: ഏഴു വര്‍ഷം തുടര്‍ച്ചയായി നിങ്ങള്‍ കൃഷിയിറക്കണം (സൂറത്തു യൂസുഫ് 47). നമ്മുടെ മുഹമ്മദ് നബി (സ്വ)യും കൃഷിക്ക് പ്രാധാന്യം നല്‍കുകയും സ്വന്തം കൃഷി ചെയ്ത് അനുചരരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഏവരോടും തങ്ങളുടെ അധീനതയിലുള്ള ഭൂമിയില്‍ കൃഷിയിറക്കാന്‍ കല്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. (ഹദീസ് ബുഖാരി,മുസ്്ലിം). മാത്രമല്ല സ്വഹാബികളുടെ ഭൂമിയുടെ കാര്യത്തില്‍ അവരോട് അതില്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ട് പറയും: ഒന്നുകില്‍ സ്വന്തം കൃഷി ചെയ്യുക അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യാനായി നല്‍കുക (ഹദീസ് ബുഖാരി, മുസ്്ലിം).
ഒരിക്കല്‍ സല്മാന് (റ)നബി (സ്വ)യുടെ അടുക്കല്‍ ചെന്ന് മുന്നൂറ് ഈത്തപ്പനകള്‍ നടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. നബി (സ്വ) അനുചരന്മാരോട് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സഹോദരനെ സഹായിക്കൂ. അങ്ങനെ ഒരോര്‍ത്തരും തങ്ങളാല്‍ ആവുന്നത്ര ഈത്തച്ചെടികള് കൊണ്ടുവന്ന് സഹായിക്കുകയുണ്ടായി. നബി (സ്വ) സല്‍മാനി (റ)നോട് കുഴികളെടുക്കാന്‍ കല്പ്പിച്ചു. എന്നിട്ടു പറഞ്ഞു: കുഴികള്‍ വെട്ടി കഴിഞ്ഞാല്‍ എന്റെയടുക്കല്‍ വരൂ, ഞാന്‍ എന്റെ കൈകൊണ്ട് വെച്ചുപിടിപ്പിക്കാം. സല്മാന് (അ) സ്വഹാബികളുടെ സഹായത്താല്‍ കുഴികള്‍ കുഴിച്ചുകഴിഞ്ഞപ്പോള് കൂടെ നബി (സ്വ) വന്നു ചെടികള്‍ നട്ടുകൊടുത്തു. അല്ലാഹുവാണേ സത്യം, അതില്‍ നിന്ന് ഒരു ഈത്തപ്പനചെടിയും പോലും നശിച്ചിട്ടില്ല എന്നാണ് ഇതേപ്പറ്റി സല്മാന് (റ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് (അദബുല്‍ മുഫ്റദ് 479). ഉത്തമമായ കാര്‍ഷിക മാതൃകയാണ് നബി(സ്വ) കാണിച്ചുതന്നിരിക്കുന്നത്. നാം സസ്യസമ്പത്തിനെ അവഗണിക്കുകയോ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ അരുത്. അത് പ്രകൃതിയോട് ചെയ്യുന്ന കടുംകൈയാണ്. അങ്ങനെ ചെയ്യുന്നത് അല്ലാഹു നിരോധിച്ചതാണ്. അല്ലാഹു പറയുന്നുണ്ട്: ഭൂമിയില്‍ നന്മയുണ്ടാക്കിയ ശേഷം നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (സൂറത്തുല്‍ അഅ്റാഫ് 56). നബി (സ്വ)യും സ്പഷ്ടമായി വിലക്കിയിട്ടുണ്ട്. ഈത്തപ്പനയെ കത്തിക്കുകയോ അറുത്തുമാറ്റുകയോ ഭക്ഷണമേകുന്ന വൃക്ഷത്തെ മുറിക്കുകയോ ചെയ്യരുതെന്നാണ് നബി (സ്വ) ഒരു സ്വഹാബി യോട് വസ്വിയ്യത്തായി ഉപദേശിച്ചത് (സുനനു സഈദു ബ്നു മന്‍സൂര്‍ 2/183). അല്ലാഹു ഭൂമിയില്‍ വിത്യസ്തങ്ങളായ അനേകമനേകം സസ്യസമ്പത്ത് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല അവക്ക് അനുയോജ്യമായ രീതിയില്‍ പൂക്കളും കായ്ക്കളുമുണ്ടാവാന് വിത്യസ്ത കാലാവസ്ഥകളും സംവിധാനം ചെയ്തു. എല്ലാം മനുഷ്യന്റെയും ആവശ്യങ്ങള്‍ക്കുള്ളതാണ്. അല്ലാഹു പറയുന്നു: തൊട്ടുരുമ്മിയുള്ള വിവിധ കാണ്ഡങ്ങള്‍ ഭൂമിയിലുണ്ട്. മുന്തിരിത്തോട്ടങ്ങളും വ്യത്യസ്ത കൃഷികളും ഒറ്റയായും കൂട്ടമായും വളരുന്ന ഈത്തപ്പനകളുമുണ്ട്. ഇവയൊക്കെ നനക്കപ്പെടുന്നത് ഒരേ ജലം കൊണ്ടാണെങ്കിലും ചിലതിന്റെ രുചി മറ്റു ചിലതിനെക്കാള്‍ നാം വിശിഷ്ടമാക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് നിശ്ചയമയും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് (സൂറത്തു റഅ്ദ് 04).
അനുയോജ്യമായ കാലാവസ്ഥയില്‍ അനുയോജ്യമായ മണ്ണില്‍ നമ്മുക്കും നമ്മുടെ ഇടങ്ങളില്‍ കൃഷി ചെയ്യാം. കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി മഹത്തായ യുഎഇ രാജ്യം ആവിഷ്ക്കരിച്ചിരിക്കുകയാണ്. ഔഖാഫ് മതകാര്യവകുപ്പും അതിന് പിന്തുണയേകി പള്ളിമുറ്റങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ്. ചെടി നടീല്‍ പുണ്യമുള്ള കാര്യമാണ്. ഒരു സത്യവിശ്വാസി ചെടി നട്ടതില്‍ നിന്നോ കൃഷി ചെയ്തതില്‍ നിന്ന് മനുഷ്യനോ പക്ഷിയോ മൃഗമോ ഭക്ഷിക്കുകയാണെങ്കില്‍ അതില്‍ അവനിക്ക് ദാനധര്‍മ്മത്തിന്റെ പ്രതിഫലമെണ്ടെന്നാണ് നബി (സ്വ) അരുള്‍ ചെയ്തിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). അതെ, അത് തുടര്‍ച്ചയുള്ള ദാനധര്മ്മമായിരിക്കും. മരങ്ങള്‍ വെച്ചുപിടിച്ചവന്റെ സ്ഥാനം ഉയരെ ഉയരെയായിരിക്കും. സ്വന്തം നാടിനോടുള്ള സ്നേഹവും കൂറുമാണ് കാര്‍ഷിക വൃത്തിയൂടെയോ ചെടി നടീലിലൂടെയോ വെളിവാകുന്നത്. മര്‍ഹൂം ശൈഖ് സായിദ് നല്ല മണ്ണും വെള്ളവും ഓരോ താമസക്കാരനും ഉറപ്പുവരുത്തിയതാണ്.