
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
കുവൈത്ത് സിറ്റി: കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കോഴിക്കോട്, കണ്ണൂര്‍ മെഖലകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയിലെ ഗള്‍ഫ് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹവും പ്രവാസികളോടുള്ള അനീതിയുമാണെന്ന് കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍ മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഈ എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്ര ചെയ്യുന്നത്. ഒരു കാരണവുമില്ലാതെ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത് വഞ്ചനാപരവും നീതീകരിക്കാനാവാത്തതുമാണ്. കുവൈത്തില്‍ നിന്നും നേരിട്ട് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മാത്രമാണുള്ളത്. അത് കൂടി നിര്‍ത്തലാക്കുന്നത്തോടെ പ്രവാസികളുടെ യാത്ര പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവും. തീരുമാനം പുനഃപരിശോധിക്കാന്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് തയ്യാറാവണമെന്നും വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്നും കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, ജനറല്‍ സെക്രട്ടറി അസീസ് പേരാമ്പ്ര, ട്രഷറര്‍ ഗഫൂര്‍ അത്തോളി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.