
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
അജ്മാന്: അജ്മാനില്‍ വാണിജ്യ,വ്യവസായ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായതായി അജ്മാന് സാമ്പത്തിക കാര്യാലയം വ്യക്തമാക്കി. 2024ല്‍ നല്കിയ ലൈസന്‍സുകളില്‍ 16% വര്‍ധനവോടെ അജ്മാന് ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്സില്‍ (ബിസിഐ) 135 പോയിന്റ് നേടി ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക ലൈസന്‍സുകളുടെ എണ്ണത്തിലെ ശ്രദ്ധേയമായ വളര്‍ച്ചയും ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്സിലെ ഗണ്യമായ വര്‍ധനവും ഇത് വ്യക്തമാക്കുന്നു. നിക്ഷേപകര്‍ക്ക് ഒരു മുന്‍നിര സാമ്പത്തിക ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അജ്മാനിന്റെ പ്രസക്തിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വിവിധ മേഖലകളിലെ സാമ്പത്തിക നേട്ടങ്ങളെയും അവസരങ്ങളെയും കുറിച്ച് കമ്പനികളിലും നിക്ഷേപകരിലും ശക്തമായ ശുഭാപ്തിവിശ്വാസം പ്രതിഫലിപ്പിക്കുന്നതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്താക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖല ഏറ്റവും ആത്മവിശ്വാസവുമുള്ള വ്യവസായമായി വേറിട്ടു നില്ക്കുന്നു. അജ്മാന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ ആത്മവിശ്വാസം ഉറപ്പിക്കുന്ന തരത്തില്‍ വര്‍ത്തമാന സാഹചര്യ സൂചിക 114.5 പോയിന്റുകള്‍ രേഖപ്പെടുത്തിയതായും ഭാവി സാധ്യതാ സൂചിക 155.8 പോയിന്റായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വിശദമാക്കി. വരുംവര്‍ഷങ്ങളില്‍ അജ്മാനില്‍ സാമ്പത്തിക സാധ്യതകള്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വിവിധ മേഖലകളിലുള്ള പുതിയതും പുതുക്കിയതുമായ വാണിജ്യ ലൈസന്‍സുകളുടെ എണ്ണത്തി ല്‍ ശ്രദ്ധേയമായ വര്‍ധനവ് അജ്മാന്റെ മികച്ച വാണിജ്യ അന്തരീക്ഷമാണ് തെളിയിക്കുന്നത്. വ്യാവസായിക ലൈസന്‍സുകളില്‍ 28 ശതമാനവും വാണിജ്യ ലൈസന്‍സുകളില്‍ 25 ശതമാനം പ്രഫഷണല്‍ ലൈസന്‍സുകളില്‍ ഒമ്പതു ശതമാനവും വളര്‍ച്ച കൈവരിച്ചു. 2024ല്‍ നല്കിയ ലൈസന്സുകളേക്കാള് 16 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. 2024ല്‍ 131,380 വാണിജ്യ ലൈസന്‍സുകള്‍ പുതുക്കി. 2023നേക്കാള്‍ 2024ല്‍ 10 ശതമാനം വളര്‍ച്ചയുണ്ടായതായി അജ്മാന് ഡിഇഡി ആക്ടിങ് ഡയരക്ടര്‍ ജനറല്‍ സെയ്ഫ് അഹമ്മദ് അല്‍ സുവൈദി വ്യക്തമാക്കി.