
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അല്‍ ഹസ : കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സംഗമം ഈസ്റ്റേണ്‍ പ്രൊവിന്‍സ് ട്രഷറര്‍ അഷ്റഫ് ഗസാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹുസൈന് ബാവ അധ്യക്ഷനായി. മുസ്ലിംലീഗ് ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ഹസീം ചെമ്പ്ര പ്രഭാഷണം നടത്തി. കെഎംസിസിയിലേക്കു കടന്നുവന്ന ലുലു അല്‍ ഹസ ജനറല്‍ മാനേജര്‍ നൗഷാദ് കണ്ണൂരിനെ നേതാക്കള്‍ അംഗത്വം നല്കി സ്വീകരിച്ചു. യൂത്ത്ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം നിസാം കാരശ്ശേരി,ടികെ സൈതാലി,സലാം കരുവാത്ത്,കബീര്മുംതാസ്,സിപി നാസര്‍ വേങ്ങര,അനീസ് പട്ടാമ്പി,കരീം പാറമ്മല്‍,മുസ്തഫ താനൂര്‍,ഏരിയ കമ്മിറ്റി ഭാരവാഹികളായ റനീഫ് കുറ്റിപ്പുറം,ഫെന്‍സി നിസാര്‍,ജാബിര്‍ നടുവണ്ണൂര്‍,മുജീബ് മലയമ്മ,മുജീബ് അങ്ങാടിപുറം,ഷാഫി ഫോക്കസ് പ്രസംഗിച്ചു. കെഎംസിസി ജനറല്‍ സെക്രട്ടറി സുല്‍ഫി കുന്ദമംഗലം സ്വാഗതവും ട്രഷറര്‍ നാസര്‍ പാറക്കടവ് നന്ദിയും പറഞ്ഞു.