
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
അബുദാബി: വെള്ളിയാഴ്ച ആരംഭിക്കുന്ന നോര്‍വേ ഗ്രാന്‍ഡ് പ്രീ ചാമ്പ്യന്ഷ്യപ്പില് യുഎഇ പവര്‍ബോട്ട് റേസര്‍ ആലിയ അബ്ദുസ്സലാം മത്സരിക്കും. തുടര്‍ന്ന് സെപ്തംബര്‍ 16ന് സീസണിലെ ഏറ്റവും പ്രധാന മത്സരമായ ഇറ്റലിയിലെ ഫോര്‍മുല 4 പവര്‍ബോട്ട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും ആലിയ പങ്കെടുക്കും. ഇതോടെ ഫോര്‍മുല 4 പവര്‍ബോട്ട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആദ്യ ഇമാറാത്തി വനിതയായി ആലിയ ചരിത്രം രചിക്കും. ഇമാറാത്തി വനിതാ കായിക മേഖലയ്ക്കും ഇത് പുതിയ നാഴികക്കല്ലായി മാറും. 9 യാര്‍ഡ്സ് കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ച് നിര്‍വാണ ഹോള്‍ഡിങ്സിന്റെ താരമായി മത്സരക്കുന്ന ആലിയ അബ്ദുസ്സലാം ഫിറോസുമായി ഔദ്യോഗിക സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചതായി പ്രഖ്യാപിച്ചു. കരാര്‍ പ്രകാരം ഫോര്‍മുല പവര്‍ബോട്ട് റേസിങ് ഇവന്റുകളില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തത്തിനായി യാത്ര,ടൂറിസം,മീഡിയ സേവനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക ദാതാക്കളായി രണ്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. നിര്‍വാണ ഹോള്‍ഡിങ്ങ് സിഇഒ ഒമര്‍ അല്‍ അലിയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്.