
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : മൂന്നുവര്‍ഷത്തോളമായി പാലക്കാട്-മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിച്ചുവരുന്ന ‘അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി’ ധനകാര്യ സ്ഥാപനത്തിന്റെ ആറാമത് കണ്‍സള്‍ട്ടിങ്് ബ്രാഞ്ച് ഓഫീസ് അമാന ബെസ്റ്റ് ലൈഡ് കോര്‍പ്പറേറ്റ് സര്‍വീസ് എല്‍ എല്‍സി എസ്പിസി അബുദാബിയില്‍ നൂഹ് പി ബാവ ഐഎഎസ് ഉദ്്ഘാടനം ചെയ്തു. ചെയര്മാന് കെവിഎ റഹ്മാന് അധ്യക്ഷനായി. അബുദാബി കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ മാഡം ആയിഷ അല്‍ ഷഹീഹി, അറബ് പ്രമുഖന് അബ്ദുറഹ്മാന് അല്‍ ഹുമൈറി വിശിഷ്ടാ തിഥികളായി. അബുദാബി കെഎംസി സി ആക്ടിങ്് പ്രസിഡന്റ്് അഷ്റഫ് പൊന്നാനി,അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍, അബുദാബി കെഎസ്സി പ്രസിഡന്റ് ബീരാന് കുട്ടി,അബുദാബി കെഎംസിസി സംസ്ഥാന ഭാരവാഹികളായ റഷീദ് പട്ടാമ്പി, അന്‍വര്‍ ചുള്ളിമുണ്ട, മീറ്റ് യുഎ ഇ പ്രസിഡന്റ്് അഷ്കറലി താളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
മീറ്റ് യുഎഇ ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍സൂര്‍ പുത്തനങ്ങാടി,സെക്രട്ടറി മധു തെങ്കര,ഉപദേശക സമിതി അംഗം ജംഷീര്‍ വിയ്യക്കുറുശ്ശി, അബുദാബി പ്രസിഡണ്ട് ശംസുദ്ധീന്‍ കോലോത്തൊടി,അബുദാബി കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ്് ശിഹാബ് കരിമ്പനോട്ടില്‍,ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കണ്ടമ്പാടി, വൈസ് പ്രസിഡന്റ്്് നൗഫല്‍ മണലടി എന്നിവര്‍ പങ്കെടുത്തു.
മൂന്നുവര്‍ഷത്തോളമായി ധനകാര്യമേഖലയില്‍ സൂക്ഷ്മതയോടും സുരക്ഷിതമായും ഇടപാടുകള്‍ നടത്തിവരുന്ന അമാന സൊസൈറ്റിക്ക് ഗ്ലോബല്‍ തലത്തിലേക്ക് സേവനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞത് മികച്ച നേട്ടവും ,വിശ്വാസ്യതയ്ക്കുള്ള പൊതുജനാംഗീകാരവുമാണെന്നും ൂഹ് പി ബാവ അഭിപ്രായപ്പെട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ള പ്രവാസി സഹോദരങ്ങള്‍ക്ക് അവധിക്കാലങ്ങളും റിട്ടയര്‍മെന്റും ഉള്‍പ്പെടെയുള്ള സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ അമാന സൊസൈറ്റിയുടെ പ്രവാസി വെല്‍ഫയര്‍ പദ്ധതിയിലൂടെ സമൂഹത്തില്‍ നല്ല മാറ്റമുണ്ടാക്കാന്‍ കഴിയും.
അബുദാബി അമാന ബെസ്റ്റ് ലൈഡ് കോര്‍പ്പറേറ്റ് സര്‍വീസ് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ആമിനത്ത് സഹ്രിയ, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് റമീസ് മാനേജര്‍ ജിഷ,എടത്തനാട്ടുകര ബ്രാഞ്ച് മാനേജര്‍ ആരിഫ്, ബിഡിഎം ആഷിഫ്,സ്നേഹ,റീമ,ഹാരിസ് ഷമീര്‍,ഷാനിബ എന്നിവര്‍ പങ്കെടുത്തു. അമാന ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് നല്കുന്ന ഡിസംബര്‍ 26ന് ഷാര്‍ജ സഫാരി മാളില്‍ വെച്ച് സംഘടിപ്പിക്കുന്ന മീറ്റ് യുഎഇ മണ്ണാര്‍ക്കാട് ഫെസ്റ്റിന്റ ബ്രോഷര്‍ പ്രകാശനം ചടങ്ങില്‍ വെച്ച് നൂഹ് ബാവ നിര്‍വ്വഹിച്ചു.ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ നീതു നന്ദി പറഞ്ഞു.