
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : യുഎഇയില്‍ ദേശീയദിനത്തോടനുബന്ധിച്ച് രണ്ട് ദിവസത്തെ പൊതു അവധിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായര്‍, ഒഴിവുകള്‍ കൂടാതെ തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ ദേശീയ ദിന അവധി കൂടി പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായ നാല് ദിവസങ്ങളിലാണ് അവധി ലഭിക്കുക. എന്നാല്‍ ഈ ദിവസങ്ങളിലും പൊതുമാപ്പിന് അപേക്ഷ നല്‍കാവുന്നതാണ് എന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. വളരെ വളിതമായ നടപടി ക്രമങ്ങളാണ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിട്ടുള്ളത്. യുഎഇ പാസ് ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാം. തുടര്‍ന്ന് അപേക്ഷകന് ഏതു വിഭാഗത്തിലുളള ആളാണെന്ന് ഒപ്ഷനില്‍ നിന്ന് തെരഞ്ഞെടുക്കണം. താമസക്കാരന്, ആശ്രിതന്, വീട്ടു ജോലിക്കാരന്, തൊഴിലാളി, വിസ റദ്ദാക്കപ്പെട്ടവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. വിവരങ്ങള്‍ ഒത്തു നോക്കിയ ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തുടര്‍ന്ന് ആവശ്യമായ ഫീസ് അടയ്ക്കുന്നതോടെ ഇ-മെയില്‍ വഴി എക്സിറ്റ് പാസ് ലഭിക്കും. പാസില്‍ പരാമര്‍ശിക്കുന്ന തിയതിക്കകമോ, പൊതുമാപ്പ് അവസാനിക്കുന്ന ഡിസംബര്‍ 31നകമോ രാജ്യം വിടേണ്ടതാണ്.