
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ അപകടകരമായ 31 വിഭാഗം ജോലികളില്‍ വിദ്യാര്‍ത്ഥികളെ നിയമിക്കുന്നത് യുഎഇ വിലക്കി. 15 വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അപകടകരമായ മേഖലകളില്‍ ജോലി, പരിശീലനം എന്നിവയില്‍നിന്ന് ഇവരെ ഒഴിവാക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ്, പ്രഫഷനല്‍ മേഖലകളില്‍ ജോലി ചെയ്യിക്കാമെങ്കിലും നൈറ്റ് ഡ്യൂട്ടി പാടില്ല. ദിവസത്തില്‍ പരമാവധി 6 മണിക്കൂര്‍ വരെ ജോലി ചെയ്യിക്കാം. ജോലിക്കിടെ ഒന്നോ അതിലധികമോ ഇടവേളകള്‍ നല്‍കണം. 15 വയസ്സില്‍ താഴെയുള്ളവരെ ജോലിക്കു നിയമിക്കാന്‍ പാടില്ല. ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല. സ്കൂള്‍ അവധിക്കാലമായതിനാലാണ് ഈ നിര്‍ദ്ദേശം. അവധിക്കാലത്താണെങ്കിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് തുടര്‍ച്ചയായി 4 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത്. ഇടക്ക് വിശ്രമിക്കാന്‍ ഇടവേള നല്‍കണം. ജോലിയില്‍ മതിയായ പരിശീലനം നല്‍കണം. ജോലി, പരിശീലന സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും അസുഖം, പെരുമാറ്റത്തില്‍ വ്യത്യാസം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ രക്ഷിതാക്കളെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
തൊഴില്‍ പരിശീലനം നേടിയവര്‍ക്ക് പരിശീലന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു. സ്വദേശികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യവുമുണ്ട്. ജോലിയുടെ സ്വഭാവം, ദൈര്‍ഘ്യം, സമയം, വേതനം, ആഴ്ചയകളിലെ വിശ്രമ സമയം തുടങ്ങി ജോലിയുമായി ബന്ധപ്പെട്ടവ രേഖപ്പെടുത്തി കരാര്‍ ഉണ്ടാക്കണം. പെട്രോളിയം റിഫൈനറികള്‍, സിമന്റ്, ഐസ്, റഫ്രിജറേഷന്‍ പ്ലാന്റുകള്‍, വെല്‍ഡിങ് ജോലികള്‍ എന്നിവയിലും ഖനി, ക്വാറി, ലോഹങ്ങളും കല്ലുകളും വേര്‍തിരിച്ചെടുക്കുന്ന ജോലികള്‍, ലോഹങ്ങള്‍ ഉരുക്കുന്നതിനുള്ള ചൂളകള്‍, ബേക്കറി അവ്നുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. പടക്കം നിര്‍മ്മാണം, ഗ്ലാസ്, വെല്‍ഡിങ്, എണ്ണ സംഭരണം, എണ്ണ ശുദ്ധീകരണം, പെയ്ന്റിങ്, പ്രോസസിങ്, ലെഡില്‍നിന്ന് വെള്ളി വേര്‍തിരിച്ചെടുക്കല്‍, ലോഹ സംയുക്തങ്ങളും രാസ വസ്തുക്കളും നിര്‍മിക്കല്‍, ഇലക്ട്രിക് ബാറ്ററികള്‍ നിര്‍മിക്കുക, അവയുടെ അറ്റകുറ്റപ്പണി, വര്ക്ഷോപ്പുകള് വൃത്തിയാക്കല്‍, ചലിക്കുന്ന യന്ത്രങ്ങള്‍ നിയന്ത്രിക്കല്‍, അവ വൃത്തിയാക്കല്‍, രാസവളങ്ങള്‍ നിര്‍മിക്കല്‍, കശാപ്പ് ശാലകള്‍, റബര്‍ ഉണ്ടാക്കുക, സിലിണ്ടറുകളില്‍ വാതകങ്ങള്‍ നിറയ്ക്കുക, ലോഡിങ്, അണ്ലോ!ഡിങ്, ബ്ലീച്ചിങ്, പ്രിന്റിങ്, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ചുമട് ഏല്ക്കുക എന്നീ തസ്തികകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.