
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : പടിഞ്ഞാറങ്ങാടിക്കാരുടെ യുഎഇയിലെ കൂട്ടായ്മയായ ‘അങ്ങാടി പിഒ’ വാര്‍ഷിക സംഗമം ‘അങ്ങാടി പിഒ സ്നേഹ സംഗമം 2024’ ദുബൈയിലെ ഖിസൈസ് ഇംഗ്ലീഷ് സ്കൂളില്‍ നടന്നു. നെല്ലറ ഗ്രൂപ്പ് എംഡി ഷംസുദ്ദീന് നെല്ലറ ഉദ്ഘാടനം ചെയ്തു. ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ക്യാപ്റ്റന്‍ നാസര്‍ സുല്‍ത്താന്‍ അഹമ്മദ് മുഖ്യാതിഥിയായി. നജാത്തുല്ല പൂളക്കുന്നത് അധ്യക്ഷനായി. ‘അറേബ്യന്‍ അങ്ങാടി’യുടെ പ്രകാശനം മാധ്യമ പ്രവര്ത്തകന് ജമാല്‍ വട്ടംകുളം നിര്‍വഹിച്ചു. മുതിര്‍ന്ന പ്രവാസി കുഞ്ഞഹമ്മദ് ഒറവില്‍ മാഗസിന് ഏറ്റുവാങ്ങി. യുഎ ഇയുടെ 53ാമത് നാഷണല്‍ ഡേ ആഘോഷിക്കുന്ന വേളയില്‍ യുഎഇയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന പ്രവാസികളെ ആദരിച്ചു. ബഷീര്‍ വരമംഗലത്ത്,റഷീദ് പള്ളിയാലില്‍,മുസ്തഫ ഒറവില്‍,ഷഹീം ചാണയിലകത്ത്,ഫിറോസ് കോമത്ത്, ഡോ.ഫായിസ്,ജസീം സി,അമാനുല്ല കണ്ണയില്‍,ഫസലു പൂളകുന്നത്ത് പ്രസംഗിച്ചു.
റസാഖ് ഒറവില്‍,ഗഫൂര്‍ യുഎം,നൗഫല്‍ എവി,സന്തോഷ് വി,നിസാം ഒ,നിഷാബ് ടിപി, ഷമീര്‍ എംസി,അബ്ദുറഹ്മാന് കെ,ഷബീര്‍.ഒ,ഷിഹാസ് സി,റഫീഖ് കെവി, ഷബീര്‍ ടികെ,റിഷാദ് പി,റെനീഫ് കെ,ഷാജി എംസി നേതൃത്വം നല്കി. കുട്ടികളുടെ കലാ,കായിക പരിപാടികളും മുന്ന ബായ് ടീം നയിച്ച ഗാനമേളയും അരങ്ങേറി.ആരിഫ് ഒറവില്‍ സ്വാഗതവും കെ.ഷാക്കിര്‍ നന്ദിയും പറഞ്ഞു.