
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
അബുദാബി : പരിമിതികളെ മറികടന്നു അക്ഷരങ്ങള്‍ കൊണ്ട് അത്ഭുതം തീര്‍ക്കുന്ന എഴുത്തുകാരനും ഫാമിലി കൗ ണ്സിലറുമായ അന്‍വര്‍ കണ്ണീരിക്ക് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് ഉലയൂതി ഉരുക്കിയെടുത്ത തന്റെ അക്ഷരക്കൂട്ടുകളെ പുസ്തക രൂപത്തിലാക്കി ‘വിളക്കുമാട’മായ തന്റെ പിതാവിന് സ്നേഹ സമര്‍പ്പണം നടത്തിയ അന്‍വര്‍ മാതൃകയാണെന്ന് സ്വീകരണ സംഗമം അഭിപ്രായപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളിലും മാനസിക ഇച്ഛാശക്തി കൊണ്ട് അവയെല്ലാം മറികടന്ന് സ്വജീവിതത്തെ നനവാര്‍ന്ന ചിന്തകള്‍ കൊണ്ടും അക്ഷരങ്ങളാക്കി മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് അന്‍വറെന്ന് സ്വീകരണത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് അധ്യക്ഷനായി. സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഇസ്്ലാമിക് സെന്റര്‍, കെഎംസിസി നേതാക്കളായ ഹാഷിം ഹസന്‍കുട്ടി,അഷറഫ് പൊന്നാനി, മജീദ് അണ്ണാന്‍തൊടി,സിദ്ദീഖ് തളിക്കുളം,റഷീദ് പട്ടാമ്പി,മുസ്തഫ വാഫി,ഹംസ നടുവില്‍, സ്വാലിഹ് വാഫി പങ്കെടുത്തു. സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട് സ്വാഗതവും ലൈബ്രറി ഇന്‍ചാര്‍ജ് മുത്തലിബ് അരയാലന്‍ നന്ദിയും പറഞ്ഞു.