
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസെന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ ദുബൈ ശാഖയുടെ ഗ്രാന്റ് ലോഞ്ചിങ് യുഎഇ മുന്‍ പരിസ്ഥിതി,ജല വകുപ്പ് മന്ത്രി ഡോ.മുഹമ്മദ് സഈദ് അല്‍ കിന്ധി നിര്‍വഹിച്ചു. ബര്‍ദുബൈയിലുള്ള സ്പെഷ്യാലിറ്റി സെന്ററില്‍ നടന്ന ചടങ്ങിന് അസെന്റ് മാനേജിങ് ഡയരക്ടര്‍ ഡോ.പികെ ഷറഫുദ്ദീന്, ഡയരക്ടര്‍മാരായ മുഹമ്മദ് അലി,മുസ്തഫ നേതൃത്വം നല്കി. കേരളത്തില്‍ പെരിന്തല്‍മണ്ണ,കോഴിക്കോട്,പാലക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അസെന്റ് ഇഎന്ടിയുടെ യുഎഇയിലെ ആദ്യത്തെ സെന്ററാണിത്. ഉദ്ഘാടന ചടങ്ങില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹയുദ്ദീന്‍, മലബാര്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയരക്ടര്‍ ഷംലാല്‍ അഹമ്മദ്,എക്സിക്യൂട്ടീവ് ഡയരക്ടര്‍ എകെ ഫൈസല്‍,ഫാത്തിമ ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്മാന് ഡോ.കെപി ഹുസൈന്,ബഷീര്‍ പടിയത്ത്,യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ,ആര്‍ജെ മിഥുന് രമേശ്,റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ ഡോ.അന്‍വര്‍ അമീന് തുടങ്ങിയവര്‍ പങ്കെടുത്തു.