എഐ സഹായത്തോടെയുള്ള ഭരണനിര്‍വഹണം; ഗവര്ണന്സ് സര്ട്ടിഫിക്കേഷന് നേടി ജിഡിആര്‍എഫ്എ

മസ്കത്ത്: ക്ലിനിക്കല്‍ മികവ്, ആഗോള അംഗീകാരം തുടങ്ങിയവ ആഘോഷിക്കാനും ക്വാളിറ്റി എക്സലന്‍സ് സംരംഭങ്ങള്‍ ആരംഭിക്കാനും മസ്കത്ത് ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഒമാന്‍. സുല്‍ത്താനേറ്റില്‍ മുന്‍നിര ആരോഗ്യ പരിചരണത്തില്‍ മുന്നേറാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതായിരുന്നു ചടങ്ങ്. ചടങ്ങില്‍ ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിംഗ്, ഹെല്‍ത്ത് റെഗുലേഷന് അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് സാലിം സെയ്ഫ് അല്‍ മന്ദരി മുഖ്യാതിഥിയായിരുന്നു. ആസ്റ്ററിന്റെ ഒമാനിലുള്ള മികച്ച വകുപ്പുകള്‍ക്കും ക്ലിനീഷ്യന്മാര്ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും അദ്ദേഹം നേതൃത്വം നല്കി. ന്യൂസ് വീക്ക് വേള്‍ഡ്സ് ബെസ്റ്റ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍സ് മിഡില്‍ ഈസ്റ്റ് 2026റാങ്കിംഗ്, ഇ റ്റി ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ് അവാര്‍ഡ്സ് മിഡില്‍ ഈസ്റ്റ് 2025 എന്നിവയില്‍ പുരസ്കാരം ലഭിച്ച വകുപ്പുകളെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഒമാന്‍ ചടങ്ങില്‍ ആദരിച്ചു. അംഗീകാരത്തിന്റെയും പ്രചോദനത്തിന്റെയും ഒമാനിലെ ജനങ്ങള്‍ക്ക് ലോകോത്തര പരിചരണം നല്‍കുന്നതിനുള്ള പ്രതിബദ്ധത പുതുക്കുന്നതിന്റെയും ദിനമായിരുന്നു അത്. ഒമാനിലെ ആശുപത്രികളില്‍ ഉടനീളം രോഗികളുടെ സുരക്ഷ, ക്ലിനിക്കല്‍ ഫലങ്ങള്‍, സേവന നിലവാരം തുടങ്ങിയവ വര്‍ധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ക്വാളിറ്റി എക്സലന്‍സ് സംരംഭങ്ങളും ആസ്റ്റര്‍ ആരംഭിച്ചു. ആഗോളതലത്തില്‍ അംഗീകരിച്ച ഗുണമേന്മാ ചട്ടക്കൂടുകള്‍ സ്വീകരിക്കുന്നതിലും മുന്‍നിര പരിചരണ ശേഷികള്‍ ശക്തിപ്പെടുത്തുന്നതിലും രോഗീകേന്ദ്രീകൃതവും മികച്ച ഫലങ്ങളിലൂടെ മുന്നോട്ടുപോകുന്നതുമായ ആരോഗ്യപരിചരണം നല്‍കുന്നതിലുമുള്ള ആസ്റ്ററിന്റെ ശ്രദ്ധകേന്ദ്രീകരിക്കലിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം. ക്ലിനിക്കല്‍ സ്ഥാപന മികവില്‍ ആസ്റ്ററിന്റെ നേതൃത്വം ആണ് ഇ റ്റി ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ് അവാര്‍ഡ്സ് മിഡില്‍ ഈസ്റ്റ് 2025ല്‍ അംഗീകരിക്കപ്പെട്ടത്. ഒമാനില്‍ നിന്നുള്ള നിരവധി ആശുപത്രികളും ഡോക്ടര്‍മാരും ആദരം ഏറ്റുവാങ്ങി. ന്യൂറോളജിയില്‍ മികവിന്റെ കേന്ദ്രമായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ വോക്ക് എഗെയ്ന് റിഹാബിലിറ്റേഷന്‍ സെന്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോ. ഖലീല്‍ അല്‍ മക്കിക്ക് ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ഓഫ് ദ ഇയര്‍ (ഒട്ടോലാരിംഗോളജി) അവാര്‍ഡ് ലഭിച്ചു. ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലെ തന്നെ ഡോ. ശശിവദനന് ന്യൂറോസര്‍ജിക്കല്‍ എക്സലസന്‍സ് അവാര്‍ഡും ലഭിച്ചു. ഫല്‍ഗ്ഷിപ്പ് മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സ്ഥാപനമായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഒമാനിന് അംഗീകാരം ലഭിച്ചു. ക്ലിനിക്കല്‍ മികവിനും സുല്‍ത്താനേറ്റിലെ ഉയര്‍ന്ന ഗുണമേന്മയുള്ള രോഗീപരിചരണത്തിനുമുള്ള ആസ്റ്ററിന്റെ തുടര്‍ച്ചയായുള്ള പ്രതിബദ്ധതയെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ അംഗീകാരങ്ങള്‍.