അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

കുവൈത്ത് സിറ്റി : ജാബര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ‘ഖലീജിസൈന് 26’ ഗള്‍ഫ് കപ്പിലെ രണ്ടാം മത്സരത്തില്‍ ഇറാഖിനെ രണ്ടു ഗോളിന് തോല്‍പ്പിച്ച ബഹ്റൈന്‍ സെമിയില്‍ എത്തുന്ന ആദ്യ ടീമായി. ഇരുപകുതികളിലുമായി അലി മെദാന്‍ നേടിയ ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാര് കൂടിയായ ഇറാഖിനെ ബഹ്റൈന്‍ തോല്‍പ്പിച്ചത്. ഇതോടെ അടുത്ത സഊദി-ഇറാഖ് മത്സരം രണ്ടു പേര്‍ക്കും നിര്‍ണായകമായി.
ഇന്നലെ ജാബര്‍ അല്‍ മുബാറക് സ്റ്റേഡിയത്തില്‍ ആദ്യം നടന്ന നിര്‍ണായക മത്സരത്തില്‍ സഊദി അറേബ്യക്ക് ജയം അനിവാര്യമായിരുന്നു. പൊരുതി ക്കളിച്ച യമനെ ഇഞ്ചുറി സമയത്താണ് സഊദി തോല്പിച്ചത്. ആദ്യ മത്സരത്തില്‍ ബഹ്റൈനോട് പരാജയപ്പെട്ട സഊദിക്ക് ജയം അനിവാര്യമായിരുന്നു. കളിയുടെ എട്ടാം മിനുട്ടില്‍ ഹര്‍വാന്‍ അല്‍ സുബൈദിയും 27ാം മിനുട്ടില്‍ അബ്ദുല്‍ സബാരയും നേടിയ ഗോളുകള്‍ക്ക് മുന്നില്‍ കയറിയ യമന്‍ തുടക്കത്തില്‍ കിട്ടിയ ആനുകൂല്യം മുതലെടുക്കാന്‍ സാധിച്ചില്ല. മുഹമ്മദ് കന്നോ,മുസാബ് അല്‍ ജുവൈയര് എന്നിവരുടെ ഗോളില്‍ സഊദി മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. കളി സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തില്‍ പകരക്കാരനായി ഇറങ്ങിയ അബ്ദുല്ല അല്‍ ഹംദാന്‍ ആണ് ഇഞ്ചുറി സമയത്ത് സഊദിയുടെ വിജയ ഗോള്‍ നേടിയത്.