
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഷാര്‍ജ : മെയ്യനങ്ങാതെ പണം കീശയിലാക്കാന്‍ ഫലസ്തീനിലെയും മറ്റും ദുരിത കഥകള്‍ ആയുധമാക്കി ഭിക്ഷാടകര്‍. ‘ദുരിത’ കഥ കേട്ട് വിശ്വസിച്ച് മനസ്സലിഞ്ഞ് പലരും മോശമല്ലാത്ത സംഖ്യ നല്കുന്നതിനാല് വന്‍തുകയാണ് ഇക്കൂട്ടര്‍ ദിവസവും സമ്പാദിക്കുന്നത്. ഓരോ ദിവസവും നിരവധി പേരാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്തീന്, സിറിയ അഭയാര്‍ത്ഥികളെന്ന വ്യാജേന പിരിവിനെത്തുന്നത്. പ്രധാനമായും ചെറുകിടവ്യാപാരസ്ഥാപനങ്ങളും, പൊതു സ്ഥലങ്ങളില്‍ ഒറ്റ തിരിഞ്ഞു നില്കുന്നവരെയുമാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. നമസ്ക്കാര സമയം നോക്കി മസ്ജിദ് പരിസരത്ത് യാചനക്ക് തമ്പടിക്കുന്നു ചിലര്‍. പ്രധാന ഭാഗങ്ങളിലെ സബ് വേകളെയും ഭിക്ഷാടനത്തിന് തെരഞ്ഞെടുക്കുന്നു. ഇതിനായി എത്തുന്നവരില്‍ അധികവും സ്ത്രീകളും. മുഖാവരണമുള്ള പര്‍ദ്ദ ധരിച്ചാണ് വരവ്. പിഞ്ചു കുഞ്ഞുങ്ങളെയും കൂടെ കൂട്ടുന്നു. കൊണ്ട് വരുന്ന കുട്ടികളുടെ ശരീരത്തില്‍ മനപ്പൂര്‍വ്വം പരിക്കേല്പിച്ച് മരുന്ന് വെച്ച് കെട്ടി കബളിപ്പിക്കുന്നവരുമുണ്ട്. സമീപിക്കുന്നവരുടെ സഹതാപം പിടിച്ചു പറ്റാനാണ് ഈ വിദ്യ പ്രയോഗിക്കുന്നത്. കള്ളക്കഥകള്‍ അവതരിപ്പിച്ച് പിരിവ് നടത്തുന്നവര്‍ അറബ് വംശജരെ തീരെ സമീപിക്കുന്നില്ല. പ്രധാനമായും ഇന്ത്യ, പാക്കിസ്ഥാന് പോലുള്ള രാജ്യക്കാരെയാണ് ഇരകളാക്കുന്നത്. അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവരില്‍ പലരും മാസങ്ങളായി ഭിക്ഷാടനം തൊഴിലായി കൊണ്ട് നടക്കുന്നവരാണ്. വര്‍ഷങ്ങളായി കാണുന്നവരുമുണ്ട് കൂട്ടത്തില്‍. എളുപ്പത്തില്‍ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്ന വിഷയം എന്ന നിലയിലാണ് യാചക ലോബി ഫലസ്തീന്, സിറിയ ദുരിതം വിഷയമാക്കുന്നത്. എമിറേറ്റിലെ പ്രധാനവ്യാപാര
മേഖലകളിലെല്ലാം സമാന രീതിയില്‍ തട്ടിപ്പ് നടക്കുന്നതായിവ്യാപാരികള് പറയുന്നു. ഫലസ്തീന്, സിറിയ രാജ്യങ്ങളിലെ ഏതു പ്രദേശത്തുകാര്‍ എന്ന് ചോദ്യത്തിന് പോലും കൃത്യമായ മറുപടി നല്കാന് ഇവര്‍ക്കാവുന്നില്ല. സ്ത്രീ എന്നത് പരിഗണിച്ച് കൂടുതല്‍ പേരും ചോദ്യം ചെയ്യലിനോ അന്വേഷണങ്ങള്‍ക്കോ മുതിരുന്നില്ല എന്നതും ഭിക്ഷാടകര്‍ക്ക് തുണയാവുന്നു. പണം പിടുങ്ങാന്‍ നാട്ടിലെ അരക്ഷിതാവസ്ഥ കാരണം പട്ടിണിയിലാണെന്നും, കുട്ടികളെ പഠിപ്പിക്കാന്‍ വഴിയില്ല എന്നുമൊക്കെ തരം പോലെ തട്ടി വിടുന്നു. ചിലരോട് നാട്ടില്‍ അക്രമം കാരണം പരിക്ക് പറ്റിയ ഉറ്റവരുടെ ചികിത്സയുടെ കാര്യമാണ് പറയുന്നത്. എന്നാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭിക്ഷാടക ലോബിയാണ് ഇവര്‍ക്ക് പിന്നിലെന്ന് പെരുമാറ്റത്തില്‍ നിന്ന് തന്നെ വ്യക്തമാകുന്നു. ഒരേ കേന്ദ്രത്തില്‍ താമസിച്ച് ഓരോ ദിവസവും വിത്യസ്ത ഏരിയകള്‍ അതിര് തിരിച്ചാണ് ഇവര്‍ യാചനക്ക് എത്തുന്നത്. നിശ്ചയിക്കപെട്ട മേഖലകളിലേക്ക് ഭിക്ഷാടക തൊഴിലാളികളെ കൊണ്ട് വിടാന്‍ പ്രത്യേകം വാഹനം ഏര്‍പാടാക്കി നല്കുന്നു. ‘ഡ്യൂട്ടി’ സമയം കഴിഞ്ഞാല്‍ നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് വാഹനമെത്തി കയറ്റി തിരിച്ച് താമസ സ്ഥലത്തേക്ക് കൊണ്ട് പോകുന്നു. ഭിക്ഷാടകര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചു വരുന്നുണ്ടെങ്കിലും അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് തട്ടിപ്പ്. യാചന തൊഴിലിനു ആളുകളെ എത്തിക്കാന്‍ വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നു. നാട് തെണ്ടി സ്വരൂപിക്കുന്ന പണത്തില്‍ നിന്നും നല്ലൊരു വിഹിതം ഈ ലോബിക്കുള്ളതാണ്.
ഇല്ലായ്മകള്‍ പറഞ്ഞ് കൂടുന്നവരെ ശ്രദ്ധിക്കുക
ഒരു പ്രവാസിയുടെ അനുഭവം ഇങ്ങനെ
ഷാര്‍ജ : ഒരു അനുഭവം നിങ്ങള്‍ക്ക് മുന്നില്‍ പങ്ക് വെക്കട്ടെ. കഴിഞ്ഞ ദിവസം എനിക്ക് മലപ്പുറം ജില്ലക്കാരനായ ഒരാള്‍ ഷാര്‍ജയില്‍ നിന്ന് ഒരു മെസേജ് അയച്ചു. ‘ഭക്ഷണം കഴിച്ചിട്ട് നാല് ദിവസം ആയി’ എന്നായിരുന്നു ആ മെസേജ്. ദിവസങ്ങളായി ഷാര്‍ജ ബസ് സ്റ്റാന്‍ഡിലാണ് ഉറക്കമെന്നും മെസേജിലുണ്ടായിരുന്നു. ആളുടെ ദയനീയാവസ്ഥ കേട്ടപ്പോള്‍, ഷാര്‍ജ വഴി ഇവിടേക്ക് വരികയായിരുന്ന കൂത്ത്പറമ്പ് മണ്ഡലം കെഎംസിസി സെക്രട്ടറിയോട് ഞാന്‍ അവന് ഉടനെ ഭക്ഷണം എത്തിക്കാന്‍ പറഞ്ഞു. അതുപ്രകാരം അയാള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ലൊക്കേഷന്‍ ചോദിച്ചു വിളിച്ചപ്പോള്‍, ഭക്ഷണം കഴിച്ചുവെന്നും ഇപ്പോള്‍ ഭക്ഷണം വേണ്ട എന്നുമായിരുന്നു മറുപടി. അവന് സ്ഥിരമായ ജോലിയും താമസവും വേണമെന്നാണ് ആവശ്യം. അവന്റെ അമിത വിധേയത്വവും വിനയം നിറഞ്ഞ സംസാരവും എന്നില്‍ ആദ്യമേ അല്പം സംശയം ജനിപ്പിച്ചിരുന്നു. എനിക്ക് അയച്ച ബയോഡാറ്റയില്‍ നല്ല എക്സ്പീരിയന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ അവന് എന്നോട് പറഞ്ഞത് യുഎഇയില്‍ അവന് പരിചയമുള്ള ആരും തന്നെ ഇല്ലെന്നായിരുന്നു. നിങ്ങളെ പടച്ചോന് ആണ് എനിക്ക് പരിചയപ്പെടുത്തിയെന്നും ഇന്ന് സമാധാനത്തോടെ ഉറങ്ങട്ടെ എന്നൊക്കെയായിരുന്നു അവന്റെ മറുപടി. അവന്റെ വാക്കുകളില്‍ സംശയം തോന്നിയപ്പോള്‍ കാര്യങ്ങള്‍ ഉറപ്പുവരുത്താനായി നാട്ടിലെ പൊതു പ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മനസ്സിലായത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ അവനെ കുടുംബത്തിനും നാട്ടുകാര്‍ക്കും ഒരുപോലെ ശല്യമായെന്നും അവിടെ നിന്നും ഓടിച്ചതാണെന്നുമൊക്കെ അറിഞ്ഞു. അതോടെ ആ ഫോണ്‍ നമ്പര്‍ ബ്ലോക്കാക്കേണ്ടി വന്നു. ഇല്ലായ്മകളും വല്ലായ്മകളും പറഞ്ഞു വരുന്നവരുടെ സഹായിക്കണം. പക്ഷെ ഇത് വിദേശ രാജ്യമാണ്, നിയമങ്ങള്‍ കര്‍ശനമാണ്. ഇത്തരം വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നമ്മളെ പോലുള്ള പൊതു പ്രവര്‍ത്തകര്‍ ഒരു തെറ്റും ചെയ്യാതെ അഴിക്കുള്ളില്‍ ആകുന്ന സാഹചര്യം വരുമെന്ന് അനുഭവത്തില്‍ നിന്നും ഓര്‍മപ്പെടുത്തുന്നു. -ഷംനാസ് കണ്ണൂക്കര (ജനറല്‍ സെക്രട്ടറി അജ്മാന് കെഎംസിസി വടകര മണ്ഡലം കമ്മിറ്റി)