
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : ആഗോളതലത്തില്‍ തമിഴ് പ്രതിഭകള്‍ ഉയര്‍ന്നുവരാന്‍ കാരണം സര്‍ക്കാരിന്റെ ദ്വിഭാഷാ നയമാണെന്ന് തമിഴ്നാട് ഐടി, ഡിജിറ്റല്‍ സേവന വകുപ്പ് മന്ത്രി ഡോ.പളനിവേല്‍ ത്യാഗരാജന്. മാതൃഭാഷയായ തമിഴിനൊപ്പം എല്ലാവരും ആവശ്യത്തിന് ഇംഗ്ലീഷും പഠിക്കുന്നു. രണ്ട് ഭാഷകളും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതോടെ സംസ്ഥാനത്തും വിദേശത്തും മികച്ച തൊഴില്‍ നേടാന്‍ ഗുണകരമായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ‘സാമ്പത്തിക നവീകരണവും സമഗ്ര വളര്‍ച്ചയും’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിര്‍വഹണ മികവും പ്രശംസനീയമാണ്. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യുഎഇ ഭരണാധികാരികള്‍ പുലര്‍ത്തുന്ന മികവ് അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞു. ഏത് തരം ഭരണ സമ്പ്രദായമാണെങ്കിലും, ഏത് വിഭാഗത്തില്‍ പെടുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും പദ്ധതികള്‍ എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. മിക്ക രാജ്യങ്ങളിലെയും ഏറ്റവും പ്രധാന പ്രശ്നം നിര്‍വഹണത്തിലെ പോരായ്മയാണെന്ന് ഡോ.പളനിവേല്‍ ത്യാഗരാജന് നിരീക്ഷിച്ചു. സാമ്പത്തിക രംഗത്ത് മാറ്റം അനിവാര്യമാണെന്നും മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ നയങ്ങള്‍ കാല ഹരണപ്പെട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മാറിയ ലോക ക്രമത്തില്‍ സാമ്പത്തിക നയ വിദഗ്ദ്ധര്‍ മാറ്റത്തിന്റെ വക്താക്കളാവണമെന്നും സാമ്പത്തിക വിദഗ്ദ്ധന് കൂടിയായ മന്ത്രി ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍, പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നീ മേഖലകളില്‍ നിക്ഷേപിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. സ്വകാര്യ നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുക. ഉദ്യോഗസ്ഥ ഇടപെടലുകള്‍ പരമാവധി ഒഴിവാക്കി എല്ലാവര്ക്കും സ്വീകാര്യമായ സാമ്പത്തിക സാഹചര്യം സൃഷ്ടിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുക എന്നത് സര്‍ക്കാരുകള്‍ മുഖ്യ ചുമതലയായി കരുതണം. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സാധാരണ പൗരന് നല്കുന്നതിനേക്കാള് കൂടുതല്‍ സാമ്പത്തിക ആനുകൂല്യം നല്കേണ്ടതുണ്ടെങ്കില് നല്കാന് സര്‍ക്കാരുകള്‍ തയ്യാറാവണം. സര്‍ക്കാരുകള്‍ക്ക് അവയുടെ ധന ഭദ്രത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. ബാലന്‍സ് ഷീറ്റ്, കടം എടുക്കല്‍, റവന്യൂ,ചെലവ് തുടങ്ങിയ അടിസ്ഥാന ധനകാര്യ പ്രവര്‍ത്തനങ്ങള്‍ വിശ്വാസ്യതയോടെ നിര്‍വഹിക്കുക എന്നത് സര്‍വ പ്രധാനമാണെന്ന് ഡോ.പളനിവേല്‍ ത്യാഗരാജന് വിശദീകരിച്ചു.