
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : വധുവിനൊരുങ്ങാന് വസ്ത്ര വൈവിധ്യങ്ങളുടെ പ്രദര്‍ശനമൊരുക്കി ഖോര്‍ഫക്കാനില്‍ ബ്രൈഡ് ഷോ ശ്രദ്ധേയമാകുന്നു. ഖോ ര്ഫുക്കാന് എക്സ്പോ സെന്ററില്‍ വ്യാഴാഴ്ചയാണ് ബ്രൈഡ് ഷോ എക്സിബിഷന് ആരംഭിച്ചത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതിലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. ബ്രൈഡല്‍ ഫാഷന്‍,അബായ,ആഭരണങ്ങള്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യം തെളിയിച്ച മികച്ച ഡിസൈനര്‍മാര്‍ അവരുടെ കരവിരുതില്‍ വിരിഞ്ഞ ഡിസൈന്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് സ്റ്റാളുകളില്‍. വിവാഹ മോഡലിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കാണുന്നതിന് നിരവധി പേരാണ് എക്സിബിഷന് കേന്ദ്രത്തില്‍ എത്തുന്നത്. കൗമാരക്കാരും യുവതി യുവാക്കളും കുടുംബസമേതം പ്രദര്‍ശന നഗരിയിലെത്തുന്നു. വിവാഹ വസ്ത്രങ്ങള്‍,ഫാഷന്‍ അബായകള്‍, പെര്‍ഫ്യൂമുകള്‍,ആഭരണങ്ങള്‍ എന്നിവയും വിവാഹത്തിനുള്ള മറ്റു അവശ്യ വസ്തുക്കളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഷോപ്പിങ്് അനുഭവമാന് എക്സിബിഷന് സമ്മാനിക്കുന്നത്. ഇതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രാദേശിക സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവാഹദിന അവശ്യ വസ്തുക്കളുടെ വിപണിയില്‍ വൈവിധ്യമാര്‍ന്ന ഇടപാടുകാരുമായി ഇടപഴകാന്‍ അവസരമൊരുക്കലാണ് എക്സിബിഷന്റെ ലക്ഷ്യം. കിഴക്കന്‍ മേഖലയിലെ വാണിജ്യ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും സൗന്ദര്യ,ഫാഷന്‍ മേഖലകളില്‍ നിന്നുള്ള ഏറ്റവും പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുന്നതിനും എക്സ്പോ അവസരമൊരുക്കുന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിലും നിരവധി വാണിജ്യ പ്രദര്‍ശനങ്ങളാണ് ഖോര്ഫുക്കാന് എക്സ്പോ സെന്ററിലുള്ളത്. കിഴക്കന്‍ മേഖലയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മത്സരാധിഷ്ഠിത വിലയില്‍ വിപണിയിലെ ഏറ്റവും പുതിയ വിവാഹ ഉത്പന്നങ്ങള്‍ കണ്ടെത്തുന്നതിനുള്ള മികച്ച അവസരം കൂടിയാണ് െ്രെബഡ് എക്സ്പോ.
വിവാഹത്തിന് ഒരുങ്ങുന്ന വധുവിനുള്ള എല്ലാ അവശ്യ ഇനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഉച്ചക്ക് 2 മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും സൗകര്യപ്രദമായ ഷോപ്പിങ്ങിലൂടെ ഇടനിലക്കാരില്ലാതെ ഉത്പാദകരില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും എക്സിബിഷനിലൂടെ സാധിക്കും. പ്രദര്‍ശനം നാളെ സമാപിക്കും.