
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : അബുദാബി എമിറേറ്റില്‍ കാര്‍ കഴുകല്‍, സര്‍വീസ് സെന്റര്‍ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്ക് . അബുദാബി, അല്‍ഐന്‍, അല്‍ദഫ മേഖലകളില്‍ സ്വദേശികളുടെ ഉടമസ്ഥതിയില്‍ വികസിപ്പിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് ,മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. അബുദാബി സാമ്പത്തിക വികസന വകുപ്പില്‍ റജിസ്റ്റര്‍ ചെയ്തതും യുഎഇ പൗരന്മാരുടെ പൂര്‍ണ ഉടമസ്ഥതയിലിള്ളതുമാകണം ഇവ. അബുദാബി നഗരത്തിനു പുറമെ അല്‍ദഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളില്‍ കാര്‍ വാഷ്, സര്‍വീസ് സെന്ററുകള്‍ വ്യാപകമാക്കും. അല്‍ മര്‍ഫ, ഗയാത്തി, ലിവ, അല്‍ സില, അല്‍ഖൗ എന്നീ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.