നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ദുബൈ: യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രോപ്പൊലീത്തയും ശ്രേഷ്ഠ കാതോലിക്കയുമായ ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് ദുബൈയില്‍ സ്വീകരണം-ജെന്‍സോ 2025 നല്‍കും. നവംബര്‍ 30ന് ദുബൈ അല്‍ നാസര്‍ ലിഷര്‍ ലാന്റിലാണ് സ്വീകരണ പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് പൊതുസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി മുഖ്യാതിഥിയാകും. സഭയുടെ യുഎഇ മേഖലാ മഹാ സംഗമം ഇതോടൊപ്പം നടക്കുമെന്നും പാട്രിയാര്‍ക്കല്‍ വികാറും യുഎഇ സോണല്‍ പ്രസിഡന്റുമായ കുര്യാക്കോസ് മാര്‍ യൂസേബിയസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഈ മാസം 26 ന് എത്തുന്ന കാതോലിക്കാ ബാവ ഡിസംബര്‍ 9 വരെ യുഎഇ സന്ദര്‍ശനത്തിലുണ്ടാകും. നവംബര്‍ 26ന് കാതോലിക്കാ ബാവ അബുദാബി സായിദ് വിമാനത്താവളത്തിലെത്തും. 30ന് രാവിലെ 7.30ന് മാര്‍ ഇഗ്നേഷ്യസ് സിറിയന്‍ ഓത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന, 10ന് അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ ജെന്‍സോ ഉദ്ഘാടനവും കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും നടക്കും. ഡിസംബര്‍ രണ്ടിന് വൈകുന്നേരം 7 മണിക്ക് ഫുജൈറ സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ സായാഹ്ന പ്രാര്‍ഥന, ഡിസംബര്‍ 3ന് വൈകുന്നേരം 7ന് റാസല്‍ഖൈമ സെന്റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ സായാഹ്ന പ്രാര്‍ഥന, ഡിസംബര്‍ 5ന് വൈകുന്നേരം 7 മണിക്ക് അബുദാബി സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബ്ബാന, ഡിസംബര്‍ 6ന് വൈകുന്നേരം 7.30ന് ഷാര്‍ജ സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ പാത്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ സായാഹ്ന പ്രാര്‍ഥന, ഡിസംബര്‍ 7ന് രാവിലെ 8മണിക്ക് ഷാര്‍ജ സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ ഖുര്ബാന, അന്നു തന്നെ വൈകിട്ട് 7.30ന് അല്‍ ഐന്‍ സെന്റ് ജോര്‍ജ് ജേക്കബൈറ്റ് സിറിയന്‍ സിംഹാസന കത്തീഡ്രലില്‍ വിശുദ്ധ ഖുര്ബാന, ഒമ്പതിന് ഉച്ചയ്ക്ക് 12.15ന് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കാതോലിക്കാ ബാവ യാത്ര തിരിക്കും. യുഎഇ സോണല്‍ വൈസ് പ്രസിഡന്റ് റവ.ഫാ. ബിനു അമ്പാട്ട്, ക്ലര്‍ജി റെപ്രസെന്ററ്റിവ് റവ.ഫാ. സിബി ബേബി, സെക്രട്ടറി സന്ദീപ് ജോര്‍ജ്, ട്രസ്റ്റി എല്‍ദോ.പി ജോര്‍ജ്, ജെന്‍സോ 2025 ജനറല്‍ കണ്‍വീനര്‍ സ്റ്റേസി സാമുവല്‍, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സരിന് ചീരന്‍, സണ്ണി.എം ജോണ്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.