
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
മൊഴിമാറ്റം
മന്‍സൂര്‍ ഹുദവി കളനാട്
മഹാനായ ശൈഖ് സായിദും മറ്റു ഭരണകര്‍ത്താക്കളും രൂപപ്പെടുത്തി ഐകമത്യത്തില്‍ സ്ഥാപിതമായ യുഎഇ എന്ന അറബ് ഐക്യനാടുകളുടെ ദേശീയ പെരുന്നാള്‍ ആഘോഷത്തിലാണ് നാമിപ്പോള്‍. ഐക്യം തന്നെയാണ് ഈ നാടിന്റെ ആത്മാവ്. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കാനും ഭിന്നിക്കാതിരിക്കാനുമാണ് ഖുര്‍ആനിലൂടെയുള്ള കല്പന (സൂറത്തു ആലുഇംറാന് 103).സ്ഥാപക നേതാക്കളുടെ ഹൃദയാന്തരങ്ങളിലെ ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ത്ഥയും സത്യസന്ധതയും മാനുഷികതയും അല്ലാഹു അറിഞ്ഞതു കൊണ്ടാണ് മഹത്തായ ദൈവസഹായത്താല്‍ ഈ നാടിന്റെ സംസ്ഥാപനം സാക്ഷാത്കരിക്കപ്പെട്ടത്. അല്ലാഹു പറയുന്നുണ്ട്: എന്തെങ്കിലും നന്മ നിങ്ങളുടെ ഹൃദയങ്ങളിലുള്ളതായി അല്ലാഹുവിന് അറിയുമെങ്കില്‍ ഏറ്റവും ഉദാത്തമായത് അവന് പകരം നല്‍കും(സൂറത്തു അന്‍ഫാല്‍ 70). അങ്ങനെ പൂര്‍വ പിതാക്കളിലൂടെ കിട്ടിയ സൗഭാഗ്യമാണ് യുഎഇ.
സൃഷ്ടികളോട് നന്ദി കാണിക്കാത്തവന് സ്രഷ്ടാവിനോട് നന്ദി കാണിക്കുകയില്ലെന്നാണ് പ്രവാചക പാഠം. ഐകമത്യമുള്ളതും ഐശ്വര്യപൂര്‍ണവുമായ ഈ ദേശത്തില്‍ വസിക്കാനായതില് നാം ഏവരും അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടിയിരിക്കുന്നു. അനുഗ്രഹങ്ങള്‍ സ്മരിക്കണമെന്നും വിളിച്ചുപറയണമെന്നും വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ ഉദ്ബോധനമുണ്ട്. (സൂറത്തുല്‍ മാഇദ 11,സൂറത്തുദ്ദുഹാ 11). ഈ ഐക്യ രൂപീകരണത്തിനായി നിലക്കൊണ്ട ഭരണക്കര്ത്താക്കളോടും നാം കടപ്പെട്ടിരിക്കുന്നു.
ഐക്യമെന്നത് വലിയ അനുഗ്രഹമാണ്. അതില്ലാതിരിക്കുമ്പോള്‍ മാത്രമേ അതിന്റെ മൂല്യമറിയുകയുള്ളൂ. 53 വര്‍ഷങ്ങളായി ഈ നാട് തുടരുന്ന പ്രൗഢിയിലും ഏകതാബോധത്തിലും സുസ്ഥിരതയിലും ശാന്തി സമാധാനാവസ്ഥയിലും നാം അഭിമാനിതരാകണം. നിശ്ചയദാര്‍ഢ്യവും ഉത്തരവാദിത്വബോധവും ഈ നാടിന്റെ മുദ്രകളാണ്. ഐക്യബോധം നാം നമ്മുടെ ജീവിതത്തില്‍ പുലര്‍ത്തുകയും മക്കളെ പഠിപ്പിക്കുകയും വേണം. പ്രവര്‍ത്തികളില്‍ യുക്തി പാലിക്കണം. ജോലിയില്‍ പ്രതീക്ഷകള്‍ പുലര്‍ത്തണം. ഭാവി പരിപാടികള്‍ മുന്‍കൂട്ടി കാണണം. ഐക്യത്തിനായി സത്യസന്ധതയും ആത്മാര്‍ത്ഥതയും സ്വഭാവമായി സ്വീകരിക്കണം. ഐക്യത്തിന്റെ പ്രധാന ഘടകങ്ങളാണ് സ്നേഹവും ഇണക്കവും. പ്രാഥമായി കുടുംബത്തോട് സ്നേഹാര്‍ദ്രമായി പെരുമാറണം. ഇടപാടുകളില്‍ സഹിഷ്ണുത കാണിക്കണം. സഹകരണവും സാമൂഹികോദ്ഗ്രഥനവും ഐക്യത്തിന്റെ പ്രതീകങ്ങളാണ്. ഓരോരുത്തരോടും ബുദ്ധികൂര്മമായി ഇടപെടണം.
നന്മകള് പ്രാവര്‍ത്തികമാക്കിയതിന്റെ ഫലമാണ് ഈ നാട്ടില്‍ ശാന്തിയും സമാധാനവും സുസ്ഥിരതയും പുലരുന്നത്. സുകൃത ചെയ്തികള്‍ ആപത്തുകളെ തടുക്കുമെന്നാണ് നബി(സ്വ) പഠിപ്പിച്ചത്. ഈ നാടിന്റെ നിര്ഭയത്വ സ്ഥിരതക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. നബി (സ്വ) പറയുന്നു: നിങ്ങളോട് ഒരാള്‍ ഒരു നന്മ ചെയ്താല്‍ അതിന് പ്രത്യുപകാരമായി വല്ലതും ചെയ്യണം. പ്രത്യുപകാരത്തിനായി ഒന്നും കിട്ടിയിട്ടില്ലെങ്കില്‍ പ്രത്യുപകാരം ചെയ്തുവെന്ന് തോന്നുന്നത് വരെ അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അത്തരത്തില്‍ നാം ഓരോരുത്തരും ഈ നാടിനോട് കടപ്പാടുള്ളവരായിരിക്കണം.