
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
ദുബൈ : പതാക ദിനം മുതല്‍ ദേശീയ ദിനം വരെ 30 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് ദുബൈ. നവംബര്‍ മൂന്നു മുതല്‍ ഡിസംബര്‍ മൂന്നു വരെയാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍. ഡിസംബര്‍ രണ്ടിനാണ് യുഎഇയുടെ 53ാമത് ദേശീയ ദിനം. രാഷ്ട്രശില്പികളായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്,ശൈഖ് റാശിദ് ബിന്‍ സഈദ് ആല് മക്തൂം എന്നിവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷമെന്ന് ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ജെബിആര്‍ ബീച്ച്, അല്‍ സഈഫ്,ഹത്ത,ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍,ദുബൈ ഫ്രെയിം,ദുബൈ സഫാരി പാര്‍ക്ക്,ക്ലോക്ക് ടവര്‍ റൗണ്ട് എബൗട്ട്,ഗ്ലോബല്‍ വില്ലേജ എന്നിവിടങ്ങളില്‍ പരിപാടികള്‍ നടക്കും.