
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
അബുദാബി: അബുദാബി ആസ്ഥാനമായുള്ള മണി റെമിറ്റന്‍സ് കമ്പനിയായ മാലിക് എക്സ്ചേഞ്ചിന്റെ ലൈസന്‍സ് യുഎഇ സെന്‍ട്രല്‍ ബാങ്ക് റദ്ദാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് എക്സ്ചേഞ്ചിന് 2 മില്യണ്‍ ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. എക്സ്ചേഞ്ച് ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കുകയും രജിസ്റ്ററില്‍ നിന്ന് അതിന്റെ പേര് നീക്കുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകള്‍ക്കും ധനസഹായം തടയുന്നതും സംബന്ധിച്ച നിയമം അനുസരിച്ചാണ് നടപടി. സിബിയുഎഇ നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയിരുന്നു.
എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അതോറിറ്റി ഓര്‍മ്മിപ്പിച്ചു. അത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതോറിറ്റി പതിവായി പരിശോധനകളും അന്വേഷണങ്ങളും നടത്തുന്നുണ്ട്.
1996 ല്‍ സ്ഥാപിതമായ മാലിക് എക്സ്ചേഞ്ച്, റെമിറ്റന്‍സ്, പേയ്മെന്റ്, വിദേശ കറന്‍സി എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കിയിരുന്നു. നിയമലംഘനത്തിന് മെയ് മുതല്‍ എമിറേറ്റ്സിലെ മറ്റ് നാല് എക്സ്ചേഞ്ച് ഹൗസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ജൂലൈയില്‍ മൂന്ന് എക്സ്ചേഞ്ച് ഹൗസുകള്‍ക്ക് 4.1 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തി. മറ്റൊരു എക്സ്ചേഞ്ചിന് 100 ദശലക്ഷവും മറ്റൊരു മണി എക്സ്ചേഞ്ച് കമ്പനിക്ക് 3.5 ദശലക്ഷം ദിര്‍ഹവും പ്രത്യേക പിഴ ചുമത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ചട്ടങ്ങള്‍ പാലിക്കാത്തതിന് 2025 ന്റെ ആദ്യ പകുതിയില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് 42 ദശലക്ഷത്തിലധികം ദിര്‍ഹം പിഴ ചുമത്തിയതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.