
തലമുറകളെ കോര്‍ത്തിണക്കി ജിഡിആര്‍എഫ്എ ദുബൈ ലോക വയോജന ദിനം ആഘോഷിച്ചു
ദുബൈ: ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മുന്‍ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ‘സി എച്ച് ഇന്റര്‍നാഷനല്‍ സമ്മിറ്റ്’ നാളെ (ശനി) വൈകുന്നേരം 6 മണിക്ക് ദുബൈ ഊദ് മേത്തയിലെ ഇറാനി ക്ലബ്ബില്‍ നടക്കും. സി എച്ചിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ആറാമത് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം ചടങ്ങില്‍ വെച്ച് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും, മുന്‍ പാര്ലമെന്ററിയനും, തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും ഉന്നത ബഹുമതിയായ തകൈസാല്‍ തമിഴര്‍ പുരസ്ക്കാര ജേതാവുമായ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സമര്‍പ്പിക്കും. സി.എച്ച് മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ നല്കിയ സന്ദേശം പൊതു ജനങ്ങളിലേക്കും പുതു തലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി. മികച്ച ഭരണാധികാര, രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്, പത്ര പ്രവര്ത്തകന്, വിദ്യാഭ്യാസ പരിഷ്കര്‍ത്താവ്, സാംസ്കാരിക നായകന് തുടങ്ങിയ മേഖലകളില്‍ പ്രശോഭിക്കുമ്പോഴും സാധാരണക്കാരായ തൊഴിലാളികളുയും പ്രയാസമനുഭവിക്കുന്നവരുടെയും ശബ്ദമാമാന് സി.എച്ചിന് കഴിഞ്ഞു. മത സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനും പ്രശ്ന ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവാഹകന് ആവാനും സി.എച്ച് മുന്നണി പോരാളിയായി. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സി എച്ച് നല്കിയ ജീവിത സന്ദേശം ചര്‍ച്ച ചെയ്യപ്പെടുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല എംഎല്‍എ, അഡ്വ. ടി സിദ്ധീഖ് എംഎല്‍എ, അഡ്വ. പി.എം.എ സലാം, പൊട്ടങ്കണ്ടി അബ്ദുല്ല, കെ. എം ഷാജി തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും ബിസിനസ്സ് പ്രമുഖരും, മുസ്ലിം ലീഗ്, കെഎംസിസി, മറ്റു പ്രവാസി സംഘടനാ നേതാക്കളും പങ്കെടുക്കും.