
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അജ്മാന് : വൈജ്ഞാനിക വെളിച്ചം പകര്‍ന്ന് അജ്മാനില്‍ ചന്ദ്രിക-ഔറ വിദ്യാഭ്യാസ പ്രദര്‍ശനത്തിന് പ്രൗഢ പരിസമാപ്തി. അജ്മാന് സംസ്ഥാന കെഎംസിസിയുമായി സഹകരിച്ച് ഔറ എജ്യുക്കേഷന്‍ ഏജന്‍സിയും ചന്ദ്രികയും സംഘടിപ്പിച്ച ദ്വിദിന എജ്യുക്കേഷന്‍ എക്സ്പോ പ്രവാസ ലോകത്ത് പുതിയ അനുഭവമായി. അജ്മാന് ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന എക്സ്പോയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പവലിയനുകള്‍ ഒരക്കിയിരുന്നു. അജ്മാനിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പവലിയനുകള്‍ സന്ദര്‍ശിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന എക്സ്പോ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.കെകെ ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ സ്വാഗതം പറഞ്ഞു. നജീബ് കാന്തപുരം എംഎല്‍എ,ഫ്യൂച്ചര്‍ കെയര്‍ ഗ്രൂപ്പ് എംഡി മനോജ് മനയത്തൊടി,യുഎഇ കെഎംസിസി നേതാവ് സൂപ്പി പാതിരിപ്പറ്റ,അജ്മാന് കെഎംസിസി പ്രസിഡന്റ് ഫൈസല്‍ കരീം,ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കിഴിഞ്ഞല്,മുന്‍ എംഎല്‍എ വി.ടി ബല്‍റാം,ചന്ദ്രിക ഡെപ്യുട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലിക്കല്‍,അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എം സല്മാന്, ഗള്‍ഫ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ എന്‍എഎം ജാഫര്‍ പങ്കെടുത്തു.
സമാപന സംഗമത്തില്‍ അജ്മാന് കെഎംസിസി കലാവിഭാഗം അവതരിപ്പിച്ച കുട്ടികളുടെ വര്‍ണശബളമായ കലാപരിപാടികള്‍ എക്സ്പോക്ക് മാറ്റുകൂട്ടി. വിദ്യാഭ്യാസ പവലിയനുകള്‍ സന്ദര്‍ശിക്കാനും പുതിയ കോഴ്സുകളെ കുറിച്ച് മനസിലാക്കാനുമായി പ്രവാസി വിദ്യാര്‍ഥികളും കുടുംബങ്ങളും എക്സ്പോയിലെത്തി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പവലിയന് കര്‍ണാടക സര്‍ക്കാര്‍ റിട്ട.അഡീഷണല്‍ ചീഫ് സെക്രട്ടറിയും ബെസ്റ്റിയു ചെയര്‍മാനുമായ ഭരത് ലാല്‍ മീണ ഉദ്ഘാടനം ചെയ്തു.
സമാപന സംഗമത്തില്‍ വിവിധ സെഷനുകളില്‍ പഠനാര്‍ഹമായ ക്ലാസുകള്‍ നടന്നു. മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു. മെഡിക്കല്‍,എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ കോച്ചിങ് ക്ലാസ് സംബന്ധിച്ച് ഔറയും അജ്മാന് കെഎംസിസിയുമായി കരാറില്‍ ഒപ്പുവച്ചു. പ്ലസ്ടു കഴിഞ്ഞ അമ്പത് വിദ്യാര്‍ഥികള്‍ക്ക് അജ്മാന് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ എന്‍ട്രന്‍സ് കോച്ചിങ് നല്കുന്ന പദ്ധതിയാണ് ഔറ ഗ്രൂപ്പുമായി കരാറിലെത്തിയിട്ടുള്ളത്.