
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
റാസല്‍ഖൈമ : രാജ്യാന്തര ബ്രാന്‍ഡ് ഉല്പന്നങ്ങളുടെ മുദ്രകള്‍ പതിച്ച വ്യാജ ഉല്പന്നങ്ങള് റാസല്‍ഖൈമ പോലീസ് പിടിച്ചെടുത്തു. 2.3 കോടി ദിര്‍ഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉല്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് റാക് പൊലീസ് ഓപറേഷന്‍സ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രി. അഹമ്മദ് സെയ്ദ് മന്‍സൂര്‍ പറഞ്ഞു. റാക് പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗവും സാമ്പത്തിക വികസനവകുപ്പ് വാണിജ്യനിയന്ത്രണ സംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വ്യാജ ഉല്പന്നങ്ങള് പിടിച്ചെടുത്തത്. സംഭവത്തില്‍ അറബ് പൗരത്വമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കോസ്മെറ്റിക്സ്, ആക്സസറികള്‍ എന്നിവയടക്കം വിവിധ ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. റാസല്‍ഖൈമയിലെ ഒരു പ്രദേശത്ത് അസാധാരണമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു വെയര്‍ ഹൗസുകളില്‍ നിന്നാണ് ഉല്പന്നങ്ങള് കണ്ടെടുത്തതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റിവ് അഫയേഴ്സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അല്‍ ഔദ് അല്‍ തനൈജി പറഞ്ഞു.