
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
അബുദാബി : വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ പരിപാടിയോടനുബന്ധിച്ച് ഇന്ന് അബുദാബിയില്‍ മീഡിയ സെമിനാര്‍ നടക്കും. രാത്രി 8.30ന് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരായ എംസിഎ നാസര്‍ (മീഡിയ വണ്‍),സഹല്‍ സി മുഹമ്മദ് (ഏഷ്യാനെറ്റ് ന്യൂസ്),എല്‍വിസ് ചുമ്മാര്‍(ജയ് ഹിന്ദ് ടിവി) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സഫാരി ഗ്രൂപ്പ് ഡയരക്ടര്‍ ആന്റ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക,സാംസ്കാരിക,മാധ്യമ,ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാ നിരക്കിലും പ്രവാസി വോട്ടവകാശത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നത്തിലുള്ള കാലതാമസം ഒഴിവാക്കുന്നതിലും പരിഹാരം തേടി ഡിസംബര്‍ അഞ്ചിന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഹാളിലാണ് സമ്മിറ്റ്. പ്രവാസ ലോകത്തുനിന്ന് നൂറ്റി അന്‍പതോളം പ്രതിനിധികള്‍ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചു സമ്മിറ്റിന്റെ ഭാഗമാകും.