
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളില്‍ അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ചിന് ന്യൂഡല്‍ഹിയില്‍ ‘ഡയസ്പോറ സമ്മിറ്റ്’ സംഘടിപ്പിക്കും. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ വൈകീട്ട് ആറുമണിക്ക് നടക്കുന്ന പരിപാടിയില്‍ വിവിധ സം ഘടനാ നേതാക്കള്‍ പങ്കെടുക്കും. കേരളത്തില്‍നിന്നുള്ള മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്ന ‘ഡയസ്പോറ സമ്മിറ്റ്’ പ്രവാസി ചരിത്രത്തില്‍ പുതിയ വഴിത്തിരിവാകുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. കേവലം പ്രവാസി സമ്മേളനമെന്നതിനപ്പുറം പ്രായോഗികമായ നിര്‍ദേശങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് യുഎഇയിലെ വിവിധ പ്രവാസി സംഘടനകള്‍ ന്യൂഡല്‍ഹിയില്‍ ഒത്തുകൂടുന്നത്. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പ് വരുത്തുന്ന തരത്തിലാണ് ദിവസവും സമയവും ക്രമീകരിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ചു നിരവധി കൂടിയാലോചനകളും സംഘടനാ നേതാക്കളുടെ കൂടിച്ചേരലുകളും പ്രചാരണ കണ്‍വന്‍ഷനുകളും ഇതിനകം നടന്നുകഴിഞ്ഞു. ജനുവരി 9ന് പ്രവാസി ദിവസ് ആരംഭിക്കുന്നതിന് മുമ്പ് നടക്കുന്ന ‘ഡയസ്പോറ സമ്മിറ്റ്’ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലാക്കിമാറ്റുന്നതിനുള്ള തയാറെടുപ്പിലാണെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ വ്യക്തമാക്കി.