
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
കുവൈത്ത് സിറ്റി : മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ബയാന്‍ പാലസില്‍ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ ചേര്‍ന്നത്. ഭരണ രംഗത്ത് നടപ്പിലാക്കുന്ന നൂതന ഡിജിറ്റല്‍ സംവിധാനങ്ങളെക്കുറിച്ച് കാബിനറ്റ് കാര്യ മന്ത്രി ഷെറീദ അല്‍ മൗഷര്‍ജി വിശദീകരിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും ലഭ്യമാക്കിയിട്ടുണ്ടെന്നും പൗരന്മാര്ക്കും വിദേശികള്‍ക്കും ലളിതമായി ഉപയോഗിക്കാനാവും വിധം ‘സഹല്‍’ആപ്പ് ക്രമീകരിച്ചിട്ടുണ്ടെന്നും വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ഉമര്‍ സഊദ് അല്‍ ഉമര്‍ യോഗത്തില്‍ അറിയിച്ചു.