
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: യുഎഇയിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍ തൊഴിലാളികളെയും തൊഴിലുടമകളെയും സംബന്ധിച്ച് പാലിക്കേണ്ട ആറ് പ്രധാന നിയമപരമായ ബാധ്യതകള്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വിശദീകരിച്ചു. ശമ്പളം, വൈദ്യ പരിചരണം, ശരിയായ താമസം എന്നിവയുള്‍പ്പെടെ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി പ്രസിദ്ധീകരിച്ച ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള എംപ്ലോയര്‍ അവയര്‍നെസ് ടൂള്‍കിറ്റില്‍, മന്ത്രാലയത്തിന്റെ അംഗീകൃത ടെംപ്ലേറ്റുകള്‍ ഉപയോഗിച്ച് എല്ലാ റിക്രൂട്ട്മെന്റ് ഓഫീസുകളും തൊഴിലുടമകളുമായി കരാറുകളില്‍ ഒപ്പിടണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ യുഎഇയുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കുക, പരാതിയുമായുള്ള നടപടിക്രമങ്ങള്‍ അവരെ അറിയിക്കുക, ആവശ്യമെങ്കില്‍ തൊഴിലാളികളെ സ്വന്തം ചെലവില്‍ തിരിച്ചയക്കുക, നിയമനം പരാജയപ്പെട്ടാല്‍ ബദല്‍ തൊഴിലാളികളെ നല്‍കുക അല്ലെങ്കില്‍ റിക്രൂട്ട്മെന്റ് ഫീസ് തിരികെ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. യുഎഇയില്‍ പ്രവേശിച്ച് 30 ദിവസത്തിനുള്ളില്‍ എല്ലാ ഗാര്‍ഹിക തൊഴിലാളികളെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കണം. തൊഴിലാളിയെ കൈമാറുന്നതിന് മുമ്പോ അല്ലെങ്കില്‍ തിരികെ വരുമ്പോഴോ അനുയോജ്യമായ താമസ സൗകര്യം നല്‍കണം. പ്രൊബേഷന്‍ കാലയളവില്‍ തൊഴിലാളി അനുയോജ്യനല്ലെങ്കില്‍ റിക്രൂട്ട്മെന്റ് ഫീസ് തിരികെ നല്‍കണം. മെഡിക്കല്‍ ഫിറ്റനസ് ഇല്ലെങ്കിലും നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ തൊഴിലുടമ കരാര്‍ അവസാനിപ്പിച്ചാലും ഇതേ രീതി തുടരണം. കൂടാതെ തൊഴിലുടമകള്‍ക്കുള്ള ബാധ്യതകളും മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായ ശമ്പളം നല്‍കണം. യുഎഇ നിയമമനുസരിച്ചുള്ള വൈദ്യചികിത്സാ സൗകര്യം തൊഴിലാളിക്ക് നല്‍കണം. ജോലിക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ നല്‍കുകയും ഉചിതമായ താമസസൗകര്യം ഉറപ്പാക്കുകയും ചെയ്യണം. വീട്ടുജോലിക്കാര്‍ക്ക് ഓരോ വര്‍ഷത്തെ സേവനത്തിനും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാര്‍ഷിക അവധി നല്‍കണം. അവധിക്ക് മുമ്പ് ജോലി അവസാനിച്ചാല്‍, ഉപയോഗിക്കാത്ത അവധിക്ക് തൊഴിലാളികള്‍ക്ക് പണ നഷ്ടപരിഹാരം ലഭിക്കണം. അവധിക്കാലത്ത് ഓരോ രണ്ട് വര്‍ഷത്തിലും ഒരു റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റും നല്‍കണം. നിയമിക്കുന്നതിന് മുമ്പ് തന്നെ തൊഴിലാളിക്ക് കരാര്‍ നിബന്ധനകള്‍, ശമ്പളം, വിശ്രമ സമയം, സ്ഥലം എന്നിവയെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം. വംശം, ലിംഗഭേദം, മതം, ദേശീയത തുടങ്ങിയ വിവേചനങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.