
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : മഴക്കാലത്തിനായി ദുബൈ എയര്‍പോര്‍ട്ട് തയാറെടുപ്പ് തുടങ്ങി. വരും കാലയളവില്‍ ഉയര്‍ന്ന ട്രാഫിക് പ്രതീക്ഷിക്കുന്നതിനാല്‍ അവ കൈകാര്യം ചെയ്യാന്‍ ദുബൈയിലെ വിമാനത്താവളങ്ങള്‍ സജ്ജമാണെന്ന് ദുബൈ എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മജീദ് അല്‍ ജോക്കര്‍ പറഞ്ഞു. മഴക്കാലത്ത് വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന ദൈര്‍ഘ്യം വിമാനത്താവള പദ്ധതി പങ്കാളികളുമായുള്ള സഹകരിച്ചു വേഗത്തിലാക്കും. ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി യാത്രക്കാരുടെ ഡാറ്റാ വിശകലനത്തിന് വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മജീദ് അല്‍ ജോക്കര്‍ എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുമായും കഴിഞ്ഞ ദിവസം പതിവ് യോഗം നടത്തിയിരുന്നു. നിരന്തരമായ ഏകോപനത്തിന് ഊന്നല്‍ നല്‍കാനും പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ടീമിനെ തയ്യാറാക്കാനും വിമാനത്താവളത്തിന്റെ സജ്ജത ഉറപ്പാക്കാനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷാവസാനം അവധിക്കാലം,ദുബൈയിലെ മെച്ചപ്പെട്ട കാലാവസ്ഥ എന്നിവ സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിപ്പിക്കാറുണ്ട്. ഈ സമയങ്ങളില്‍ ദുബൈ വിമാനത്താവളങ്ങള്‍ 23.2 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാറുള്ളത്. ഈ വര്‍ഷം ഇതുവരെ യാത്രക്കാരുടെ എണ്ണം 91.9 ദശലക്ഷത്തില്‍ എത്തിയിരിക്കുകയാണ്. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുന്നതിനാല്‍ അവസാന പാദത്തില്‍ ഈ എണ്ണത്തില്‍ മാറ്റം വന്നേക്കാമെന്നും സിഒഒ പറഞ്ഞു. 2027നും 2028നുമിടയില്‍ 100 ദശലക്ഷം യാത്രക്കാരെ എത്തിക്കുകയാണ് ലക്ഷ്യം. 2025ല്‍ 94 ദശലക്ഷത്തിലധികം യാത്രക്കാരും 2026ല്‍ 97 ദശലക്ഷത്തിലധികം യാത്രക്കാരും പ്രതീക്ഷിക്കുന്നു.