
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബൈയില്‍ വിസ സേവനങ്ങള്‍ക്ക് തടസ്സമില്ലാതിരിക്കാന്‍ ജിഡിആര്‍എഫ്എ നടപടികള്‍ സ്വീകരിച്ചു. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വിസ സേവന കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ 18 വരെയുള്ള സമയക്രമമാണ് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് പ്രഖ്യാപിച്ചത്. ദുബൈയിലെ ചില കേന്ദ്രങ്ങളിലാണ് റസിഡന്‍സ് വിസ, എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ലഭ്യമാകുന്നത്. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3-ന്റെ അറൈവല്‍ ഹാളില്‍ സ്ഥിതി ചെയ്യുന്ന കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടാതെ അല്‍ അവീര്‍ കസ്റ്റമര്‍ ഹാപ്പിനെസ് സെന്റര്‍ അവധി ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. ജിഡിആര്‍എഫ്എയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും എല്ലാ ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറായ 8005111ല്‍ ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും. എങ്കിലും ഇടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കുന്നതിന് ദുബൈ നൗ ആപ്ലിക്കേഷനിലോ http://www.gdrfad.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റിലേക്കോ ലോഗിന്‍ ചെയ്ത് മനസിലാക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.