
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : പുതുവര്‍ഷത്തില്‍ സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി ദുബൈ നഗരം. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇത്തവണ പ്രത്യേക ജലഗതാഗത സൗകര്യവുമുണ്ട്. പുതുവത്സര തലേദിവസം രാത്രിയിലാണ് ആര്‍ടിഎ പ്രത്യേക ഓഫറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത്. ദുബൈ ഫെറി, അബ്ര, വാട്ടര്‍ ടാക്സി എന്നിവയില്‍ ഉള്‍പ്പെടെയാണ് പ്രത്യേക ഓഫറുകളും സേവനങ്ങളും നല്‍കുന്നത്. ദുബൈ ഫെറി സര്‍വീസുകള്‍ മറീന മാള്‍ സ്റ്റേഷന്, അല്‍ ഗുബൈബ സ്റ്റേഷന്, ബ്ലൂവാട്ടര്‍ സ്റ്റേഷന്, എന്നിവിടങ്ങളില്‍ നിന്ന് രാത്രി പത്തിനും 10.30 നും ഇടയില്‍ പുറപ്പെടും. പുലര്‍ച്ചെ 1.30ന് സമാപിക്കുന്ന രീതിയിലാണ് സര്‍വീസുകള്‍ നടത്തുക. സില്‍വര്‍ ക്ലാസിന് 350 ദിര്‍ഹവും, ഗോള്‍ഡ് ക്ലാസിന് 525 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് മുതല്‍ 10 വയസു വരെയുള്ള കുട്ടികള്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കും. രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇത് കൂടാതെ വാട്ടര്‍ ടാക്സി സേവനങ്ങള്‍ മറീന മാള്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. ഒരു മുഴുവന്‍ വാട്ടര്‍ ടാക്സിയുടെ ചാര്‍ട്ടര്‍ നിരക്ക് 3,750 ദിര്‍ഹമായാണ് ക്രമീകരിച്ചിരിക്കുന്നത്. അബ്ര സര്‍വീസുകള്‍ക്ക് ഒരാള്‍ക്ക് 150 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. അബ്രയില്‍ രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.