
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : വ്യാജ പരസ്യം നല്കി ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ കേസില്‍ ദുബൈയില്‍ നാല് പേര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചതായി അധികൃതര്‍ അറിയിച്ചു. അപേക്ഷിച്ചവരില്‍ നിന്നും പണം ഈടാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ദുബൈ പ്രോസിക്യൂഷന് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരിയായ യുവതിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സംഘം വ്യാജ ജോലി പരസ്യം വാട്സ്ആപ്പ് വഴി ഷെയര്‍ ചെയ്തതായി കണ്ടെത്തി. പണം നല്കിയാല് തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനവും ചെയ്തു. എന്നാല്‍ പണം കൈപറ്റയെങ്കിലും വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ദുബൈ മിസ്ഡിമെനര്‍ കോടതി സംഘം നടത്തിയ വഞ്ചനയില്‍ കണ്ടെത്തുകയും തടവിന് ശിക്ഷിക്കുകയും നാടുകടത്തുകയും ചെയ്തു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ എമിറേറ്റിലെ താമസക്കാര്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പണം നല്‍കരുതെന്നും അറിയിച്ചു. ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ വശീകരിക്കാനും പണം തട്ടാനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. സൈബര്‍ തട്ടിപ്പുകാര്‍ അവരുടെ തന്ത്രങ്ങളിലൂടെ നിങ്ങളുടെ എല്ലാ പണവും എളുപ്പത്തില്‍ തട്ടിയെടുക്കാന്‍ കഴിയുമെന്നും അധികാരികള്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പോലീസില്‍ വിവരം നല്‍കാനും പ്രോസിക്യൂഷന് നിര്‍ദേശിച്ചു.