
സി എച്ച് ഇന്റര്നാഷണല് സമ്മിറ്റ്: സാദിഖലി തങ്ങള്ക്ക് ദുബൈ എയര്പോര്ട്ടില് സ്വീകരണം നല്കി
ദുബൈ : കേരളീയ ജീവിത പരിണാമത്തെ പതിറ്റാണ്ടുകള് നീണ്ട എഴുത്തിലൂടെ അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹാ സുകൃതം, എംടി വാസുദേവന് നായരുടെ നിര്യാണത്തില് ദുബൈ കെഎംസിസി കാസര്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. എംടിയുടെ നിര്യാണം മലയാള ഭാഷക്കും സാഹിത്യത്തിനും തീരാനഷ്ടമാണെന്നും കലാ,സാഹിത്യ മേഖലകളില് മലയാളിക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച എംടി മലയാള മനസുകളില് എന്നും ജീവിച്ചിരിക്കുമെന്നും ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല് സെക്രട്ടറി ഹനീഫ് ടിആര്,ട്രഷറര് ഡോ.ഇസ്മായീല്, ആക്ടിങ് സെക്രട്ടറി ആസിഫ് ഹൊസങ്കടി എന്നിവര് അനുശോചന സന്ദേശത്തില് പറഞ്ഞു.