
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : കാസര്‍കോട് ജില്ലാ കെഎംസിസി യുഎഇയുടെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ രണ്ടിന് ദുബൈ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ കൈന്‍ഡ്നെസ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ചു രാവിലെ മുതല്‍ വൈകുന്നേരം വരെ മെഗാ ബ്ലാഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ആയിരം പേര് രക്തദാനം ചെയ്യും. ഡിസംബര്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കും. ഡിസംബര്‍ രണ്ടിന് ശേഷം ദേരയുടെ വിവിധ ഏരിയകളില്‍ മൊബൈല്‍ യൂണിറ്റുമുണ്ടാകും. ദുബൈ കെഎംസിസി അഡൈ്വസറി ബോ ര്‍ഡ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ രക്തദാനം നിര്‍വഹിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ഡോ.അന്‍വര്‍ അമീന്,യഹ് യ തളങ്കര,പികെ ഇസ്മായില്‍,പിഎ സല്മാന്,റാഷിദ് ബിന്‍ അസ്ലം, ഡോ.അബൂബക്കര്‍ കുറ്റിക്കോ ല്‍,ഹനീഫ് മരബെല്, മുജീബ് മെട്രോ,സമീര്‍ ബെസ്റ്റ് ഗോള്‍ഡ് തുടങ്ങിയവരും കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം ഭാരവാഹികളും പങ്കെടുക്കും. പഞ്ചായത്ത്,മുനിസിപ്പല്‍,മണ്ഡലം കെഎംസിസി കമ്മിറ്റികള്‍ ക്യാമ്പ് വിജയിപ്പിക്കാന്‍ സജീവമായി കര്‍മരംഗത്തുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി യുഎഇ ദേശീയ ദിനങ്ങളില്‍ വിപുലമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന് ദുബൈ ഗവണ്മെന്റിന്റെ പ്രത്യേക പ്രശംസാ പത്രം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. രക്തദാനത്തിന് എത്തുന്നവര്‍ക്ക് അബു ഹൈല്‍, നൈഫ് റോഡ് ബര്‍ദുബൈ,കറാമ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് സംവിധാനിച്ചിട്ടുണ്ട്. കെഎംസിസി കേന്ദ്ര,സംസ്ഥാന,ജില്ലാ മണ്ഡലം, മുനിസിപ്പല്‍,പഞ്ചായത്ത് നേതാക്കള്‍,പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്കാരിക മേഖലയിലെ സാരഥികള്‍,വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാരവാഹികള്‍,വനിതാ കെഎംസിസി ഭാരവാഹികള്‍,ഹാപ്പിനെസ് ടീമംഗങ്ങള്‍, വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ അജ്മാന്,പീസ് ഗ്രൂപ്പ്,ഫ്ളൈ മാറ്റ് എല്‍എല്‍സി വിവിധ കമ്പനികളുടെ സ്റ്റാഫുകള്‍ രക്തദാനം ചെയ്യും. ക്യാമ്പ് വിജയിപ്പിക്കാന്‍ മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് തലങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. ജില്ലാ സെക്രട്ടറി ആസിഫ് ഹൊസങ്കടി(മഞ്ചേശ്വരം മണ്ഡലം),ജില്ലാ വൈസ് പ്രസിഡന്റ് സുബൈര്‍ അബ്ദുല്ല(കാസര്‍കോട് മണ്ഡലം), ജില്ലാ വൈസ് പ്രസിഡന്റ് കെപി അബ്ബാസ് കളനാട്(ഉദുമ മണ്ഡലം),ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ബാവ നഗര്‍(കാഞ്ഞങ്ങാട് മണ്ഡലം),ജില്ലാ സെക്രട്ടറി റഫീഖ് കാടാങ്കോട്(തൃക്കരിപ്പൂര്‍ മണ്ഡലം)എന്നിവര്‍ക്കാണ് ചുമതല.
യോഗം മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍ സ്വാഗതം പറഞ്ഞു. മുന്‍ ജില്ലാ ഭാരവാഹികളായ അഫ്സല് മെട്ടമ്മല്‍,റാഫി പള്ളിപ്പുറം,റഷീദ് ഹാജി കല്ലിങ്കാല്‍, ജില്ലാ ഭാരവാഹികളായ സിഎച്ച് നൂറുദ്ദീന്‍,റഫീഖ് പടന്ന,ഹസൈനാര്‍ ബീജന്തടുക്ക,കെപി അബ്ബാസ്,മൊയ്തീന് ബാവ,ബഷീര്‍ സിഎ,ഫൈസല്‍ മുഹ്സിന്, പിഡി നൂറുദ്ദീന്‍,റഫീഖ് എസി,ബഷീര്‍ പാറപ്പള്ളി,മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍,റഫീഖ് മാങ്ങാട്,അഷ്കര്‍ ചൂരി,ഹനീഫ് കട്ടക്കാല്‍,മന്‍സൂര്‍ മര്‍ത്ത്യ,സത്താര്‍ ആലമ്പാടി,സുഹൈല്‍ കോപ്പ,സഫ്വാന് അണങ്കൂര്‍ പങ്കെടുത്തു. ട്രഷറര്‍ ഡോ.ഇസമയില്‍ നന്ദി പറഞ്ഞു.