
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
ദുബൈ : കെഎംസിസി എലത്തൂര്‍ മണ്ഡലം വനിത കമ്മിറ്റി രൂപീകരിച്ചു. അബുഹൈല്‍ കെഎംസിസി ഹാളില്‍ നടന്ന പ്രവര്‍ത്തക സംഗമത്തില്‍ പ്രസിഡന്റായി അഡ്വ.റസീന അന്‍സാര്‍,ജനറല്‍ സെക്രട്ടറിയായി നാജിയ സമീല്‍,ട്രഷററായി ഷഹാന ശരീദ് എന്നിവരെ തിരഞ്ഞെടുത്തു. ഷംന നൗഫല്‍,ഫൗസിയ ഖലീല്‍,സെമീറഹാരിസ് എന്നിവരാണ് വൈസ്പ്രസിഡന്റുമാര്‍). സമീറകരീം,മിഷ്ബാസിയാദ്,നിഹലാഷെറിന് എന്നിവര്‍ ജോ.സെക്രട്ടറിമാരാണ്. പ്രവര്‍ത്തകസംഗമത്തില്‍ മണ്ഡലം പ്രസിഡന്റ് സലാം പാളയത്തില്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്റ്റിങ്് പ്രസിഡന്റ് തെക്കയില്‍ മുഹമ്മദ്.ഷെറീജ് ചീക്കിലോട്,ഹാഷിം എംപി,സുബൈര്‍ അക്കിനാരി,ഫാസില്‍ പാവണ്ടൂര്‍,അശ്ഹര്‍ അലി,ഷെരീദ് ചേളന്നൂര്‍,ജംഷീര്‍ അക്കിനാരി,ജംഷീര്‍ കെ പ്രസംഗിച്ചു. പിടി അന്‍വര്‍ സാദത്ത് സ്വാഗതവും മുഹമ്മദ് അന്‍വര്‍ നന്ദിയും പറഞ്ഞു.