
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി കാസര്‍കോട് ജില്ല കമ്മറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈയിലെ അബീര്‍ അല്‍നൂര്‍ പോളി ക്ലിനിക്കുമായി സഹകരിച്ച് ആഗസ്റ്റ് 18 ന് ദേര ഫുര്ജ് മുറാറിലെ അബീര്‍ അല്‍നൂര്‍ പോളി ക്ലിനിക്കില്‍ വെച്ചാണ് ക്യാമ്പ്. ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീലിന് നല്കി നിര്‍വ്വഹിച്ചു. സൗജന്യ ജീവിത ശൈലി രോഗ നിര്‍ണ്ണയത്തിനു പുറമെ മെഡിക്കല്‍, ഡെന്റല്‍ സ്ക്രീനിംഗ്, ഹോമിയോപ്പതി ചികിത്സകള്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ (056 618 6076, 0557940407 ) രജ്ജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടിയാലോചനാ യോഗത്തില്‍ ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് സി എച്ച് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. കെഎംസിസി നേതാവ് ഖാദര്‍ ഏറാമലയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഉസ്താദ് അബ്ദുല്‍ അസീസ് ചെറുവത്തൂര്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ ഡോ. ഇസ്മയില്‍, സലാം തട്ടാനിച്ചേരി, ഇസ്മയില്‍ നാലാം വാതുക്കല്, സുബൈര്‍ അബ്ദുല്ല, ഹസൈനാര്‍ ബീജന്തടുക്ക, അഷറഫ് ബായാര്‍, സിദ്ധീഖ് ചൗക്കി, സുബൈര്‍ കുബണൂര്‍, ആസിഫ് ഹൊസങ്കടി, ഫൈസല്‍ മുഹ്സിന്, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്കെ, ഫൈസല്‍ പട്ടേല്‍, റഫീഖ് മാങ്ങാട്, സലാം മാവിലാടം, സൈഫുദ്ദീന്i മൊഗ്രാല്‍, അഷ്കര്‍ ചൂരി, അനീസ് പി കെ സി, മന്‍സൂര്‍ മര്‍ത്ത്യ, ഷാജഹാന് കാഞ്ഞങ്ങാട്, ശരീഫ് ഹദ്ദാദ്, ഡോ. ഇസ്മയില്‍ മൊഗ്രാല്‍ സംസാരിച്ചു.