
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ഈദ് അല്‍ ഇത്തിഹാദ് ആഘോഷ ഭാഗമായി മണലൂര്‍ മണ്ഡലം കെഎംസിസി. ദുബൈ ദേരയിലെ മെഡ് 7 അല്‍ശിഫ അല്‍ഖലീജ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ‘ഫാമിലി വെല്‍നസ് ഡെ’ സൗജന്യ മെഡിക്കല്‍ ക്യാമ്പും ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗൈനക്കോളജി,ഡെന്റല്‍,ഓര്‍ത്തോപെഡിക്,ഫിസിയോതെറാപ്പ, ജനറല്‍,എസ്തറ്റിക് എന്നീ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്കി. മെഡിക്കല്‍ സെന്റര്‍ ചെയര്മാന് ഡോ.മുഹമ്മദ് ഖാസിം ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് എവി റഷീദ് അധ്യക്ഷനായി. ഉസ്താദ് കട്ടിപ്പാറ അബ്ദുല്‍ അസീസ്,ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് വിശിഷ്ടാതിഥികളായി. ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ട്രഷറര്‍ ബഷീര്‍ വരവൂര്‍, വൈസ് പ്രസിഡന്റുമാരായ ആര്‍വിഎം മുസ്തഫ,അബു ഷമീര്‍,ഉമ്മര്‍ വരവൂര്‍,സെക്രട്ടറി ഹനീഫ് തളിക്കുളം പ്രസംഗിച്ചു. ഉസ്താദ് കട്ടിപ്പാറ അബ്ദുല്‍ അസീസ് ഡോ.മുഹമ്മദ് ഖാസിമിന് സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് സമര്‍പിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആര്‍വിഎം മുസ്തഫ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മുന്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് ആമുഖ പ്രസംഗം നടത്തി. വനിത കെഎംസിസി ജില്ലാ പ്രസിഡന്റ്് റസിയ ഷമീര്‍,ട്രഷറര്‍ ഷക്കീല ഷാനവാസ്,വൈസ് പ്രസിഡന്റുമാരായ റിസ്മ ഗഫൂര്‍,മറിയം ജാബിര്‍ പ്രസംഗിച്ചു. ഭാരവാഹികളായ ബിന്‍സിയ ഹനീഫ്,റീം മുഹമ്മദ്,ഹസീന തസ്നീം,മണ്ഡലം ട്രഷറര്‍ മുഹമ്മദ് ഹര്‍ഷാദ്, ഭാരവാഹികളായ അഫ്സല്,അഹമ്മദ് ജീലാനി നേതൃത്വം നല്കി. ബഷീര്‍ സെയ്തു,മുസമ്മില്‍, ഷാഹിര്‍,ഇസ്മാഇല് പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷാജഹാന് ജാസി സ്വാഗതവും കോര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍ നന്ദിയും പറഞ്ഞു.