
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 4വര്‍ഷത്തേക്കുള്ള ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ഡോ.അന്‍വര്‍ അമീന് ചേലാട്ട് പ്രസിഡന്റും യഹ്യ തളങ്കര ജനറല്‍ സെക്രട്ടറിയും പി.കെ ഇസ്മായീല്‍ ട്രഷററുമാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.അന്‍വര്‍ അമീന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് വൈസ് ചെയര്മാന്, മലപ്പുറം ഫുട്ബോള്‍ അക്കാദമി മാനേജിങ് ഡയരക്ടര്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ,കായിക,സന്നദ്ധ സഘടനകളുടെ സാരഥ്യവും വഹിക്കുന്നു.
തിരൂര്‍ സീതി സാഹിബ് പോളിടെക്നിക് ഗവേണിങ് ബോര്‍ഡ് ചെയര്‍മാനുമാണ്. അധ്യാപകന്,ജനപ്രതിനിധി തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍,കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി തുടങ്ങിയ ദേശീയവും അന്തര്‍ദേശീയവുമായ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ അംഗത്വം നേടിയിട്ടുണ്ട്.
തിരൂര്‍ സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം സി.എച്ച് സെന്റര്‍ വൈസ് പ്രസിഡന്റുമാണ്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജന്‍സി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയാണ് ഡോ.അന്‍വര്‍ അമീന്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ട യഹ്യ തളങ്കര ഗള്‍ഫിലും നാട്ടിലും സാമൂഹ്യ,സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാണ്. ദുബൈ കെഎംസിസി പ്രസിഡന്റ്, യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി,മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ ഇന്റീരിയര്‍ ഫാക്ടറിയായ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.
ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പി.കെ ഇസ്മായീല്‍ വാണിജ്യ രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായ വ്യക്തിത്വമാണ്. എംഎസ്എഫിലൂടെ നേതൃരംഗത്ത് എത്തിയ ഇസ്മായീല്‍ ദുബൈ കെഎംസിസി ട്രഷറര്‍, കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗള്‍ഫില്‍ വിപുലമായ വാണിജ്യ ശൃംഖലകളുള്ള അല്‍ മദീന ഗ്രൂപ്പിന്റെ ഡയരക്ടര്‍ കൂടിയാണ്. ദുബൈ കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ദുബൈ കെഎംസിസി.
വൈസ് പ്രസിഡന്റുമാര്‍: ഇസ്മായീല്‍ ഏറാമല,കെ.പി.എ സലാം,എ.സി ഇസ്മായീല്‍,അബ്ദുല്ല ആറങ്ങാടി,മുഹമ്മദ് പട്ടാമ്പി,ഹംസ തൊട്ടിയില്‍,ഒ.മൊയ്തു,യാഹുമോന്‍ ചെമ്മുക്കന്‍,ബാബു എടക്കുളം.
സെക്രട്ടറിമാര്‍: പി.വി നാസര്‍,അഡ്വ.ഇബ്രാഹിം ഖലീല്‍,അഫ്സല് മൊട്ടമ്മല്‍,പി.വി റഈസ്,അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര,ആര്.ഷുക്കൂര്‍,അബ്ദുസ്സമദ് ചാമക്കാല,ഷഫീഖ് തിരുവനന്തപുരം.
സി.ഡി.എ ബോര്‍ഡ് ഡയരക്ടറായി ഒ.കെ ഇബ്രാഹിമിനെ തിരഞ്ഞെടുത്തു. കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീന് അവതരിപ്പിച്ച പാനല്‍ 500പേരടങ്ങുന്ന കൗണ്‍സില്‍ യോഗം ഐകകണ്ഠേ്യന അംഗീകരിച്ചു.