
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ധ്രുതഗതിയില്‍ യുഎഇ വികസനത്തിലേക്കു കുതിക്കുമ്പോള്‍ അതില്‍ പങ്കാളിയാകുന്ന പ്രവാസി സമൂഹത്തോട് കാണിക്കുന്ന സ്നേഹവും കരുതലും മാതൃകപരമാണെന്ന് മാധ്യമ പ്രവര്ത്തകന് അനൂപ് കീച്ചേരി പറഞ്ഞു. ദുബൈ കെഎംസിസി സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. പോറ്റമ്മനാടിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് രാജ്യത്തോടുള്ള കടപ്പാട് പ്രകടിപ്പിക്കുന്ന കെഎംസിസി കോവിഡ്,പ്രളയം പോലുള്ള ദുരന്ത ദുരിത മേഖലയില്‍ ഇവിടെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഭരണകൂടം പോലും സ്നേഹാദരങ്ങളോടെ നോക്കികണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരെ അദ്ദേഹം അനുസ്മരിച്ചു. ദുബൈ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ യഹ്യ തളങ്കര ഉദ്്ഘാടനം ചെയ്തു. ദുബൈ കെഎംസിസി ട്രഷറര്‍ പികെ ഇസ്മായീല്‍ അധ്യക്ഷനായി. ഇസ്മായീല്‍ ഏറാമല രക്തസാക്ഷിത്വ ദിന പ്രതിജ്ഞക്ക് നേതൃത്വം നല്കി. സിദ്ദീഖ് ചൗകി,അഷ്റഫ് തൊട്ടോളി എന്നിവരുടെ നേതൃത്വത്തിലുള്ള ഹാപ്പിനെസ് ടീം രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു പരേഡ് നടത്തി. റിയാസ് മാണൂര്‍ ടീമിനെ നിയന്ത്രിച്ചു. കെഎംസിസി നേതാക്കളായ ഇബ്രാഹീം മുറിച്ചാണ്ടി, എസി ഇസ്മയില്‍,ഒകെ ഇബ്രാഹീം,ഹംസ തൊട്ടിയി ല്‍,മുഹമ്മദ് പട്ടാമ്പി,ഹസന് ചാലില്‍, എന്‍കെ ഇബ്രാഹിം,മജീദ് മടക്കിമല,മുസ്തഫ വേങ്ങര,മൊയ്ദു ചപ്പാരപടവ്,കെപിഎ സലാം,അഷ്റഫ് കൊടുങ്ങല്ലൂര്‍ പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ അരിപാമ്പ്ര സ്വാഗതവും സിഎച്ച്നൂറുദ്ദീ ന് നന്ദിയും പറഞ്ഞു. സയ്യിദ് ഖലീല്‍ മഷ്ഹൂര്‍ തങ്ങള്‍ ഖിറാത്ത് നടത്തി.