
തലമുറകളെ കോര്‍ത്തിണക്കി ജിഡിആര്‍എഫ്എ ദുബൈ ലോക വയോജന ദിനം ആഘോഷിച്ചു
ദുബൈ: ദുബൈ ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 4 ന് ഹോര് അല്‍ അന്‍സ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് ടോളറന്‍സ് കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് ദാനം. മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ 7 പതിറ്റാണ്ടിലേറെയായുള്ള നിസ്തുല സേവനത്തെ മുന്‍ നിര്‍ത്തിയാണ് കാന്തപുരത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത്. സഹിഷ്ണുത, മതസൗഹാര്‍ദ്ദം തുടങ്ങിയവ മേഖലയില്‍ അദ്ദേഹം അര്പിച്ച നിസ്തുല സേവനത്തിന് പ്രവാസ ലോകം നല്കുന്ന അംഗീകാരമാണിതെന്ന് സംഘാടകര്‍ വ്യക്തമാക്കി. അവാര്‍ഡ് ദാന ചടങ്ങില്‍ അറബ് ലോകത്തെ സമുന്നത വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ മത രാഷ്ട്രീയ വാണിജ്യ മേഖലയിലുള്ളവര്‍ സംബന്ധിക്കും. പതിനായിരത്തില്‍ പരം ആളുകളെ ഉള്‍കൊള്ളാവുന്ന വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അവാര്‍ഡ് പ്രഖ്യാപനം സ്വാഗത സംഘo അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനും ഫ്േളാറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഹസ്സന് ഹാജി നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘo അഡൈ്വസര്‍ ബോര്‍ഡ് ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് കാസിം (ചെയര്മാന്, അല്‍ശിഫ മെഡിക്കല്‍ ഗ്രൂപ്പ്), ഡോ.കരീം വെങ്കിടന്ങ് (ഡയറക്ടര്‍ മലബാര്‍ ഗോള്‍ഡ്), സ്വാഗതസംഘo ചെയര്മാന് ഡോ.സലാം സഖാഫി, ജനറല്‍ കണ്‍വീനര്‍ സലാം കോളിക്കല്‍, അഡൈ്വസര്‍ ബോര്‍ഡ് അംഗങ്ങളായ പി.ടി.എ മുനീര്‍ (റിനം ഹോല്‍ഡിങ്), നിയാസ് (എംഡി ടി-ക്ലബ്), സമീര്‍ സിഇഒ (അറേബ്യന്‍ ഹാര്‍ട്ട്സ് വോളണ്ടിയര്‍ കോര്‍), പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍ മാന്‍ നസീര്‍ ചൊക്ലി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുനീര്‍ പാണ്ടിയാല, സഹല്‍ പുറക്കാട് എന്നിവര്സംമ്പന്ധിച്ചു.