
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ദുബൈ പൊലീസിന്റെ കാവല്‍ കണ്ണൂകള്‍ ഡ്രോണുകളായി നമുക്ക് മുകളില്‍ പറക്കും. തങ്ങളുടെ പ്രദേശങ്ങളില്‍ ഡ്രോണുകള്‍ പറക്കുന്നത് കണ്ടേക്കാവുന്ന താമസക്കാര്‍ക്കായി ദുബൈ പൊലീസ് തിങ്കളാഴ്ച അറിയിപ്പ് പുറപ്പെടുവിച്ചു. അത്യാഹിത ഘട്ടങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ഇനി ഡ്രോണുകള്‍ പൊലീസിന്റേതാണെന്ന് എങ്ങനെ തിരിച്ചറിയും, അതിനും അടയാളങ്ങളുണ്ട്-അവയുടെ നിറം നീലയായിരിക്കും. ആഗോള നിലവാരത്തിലുള്ള സുരക്ഷയും അത്യാഹിതങ്ങളില്‍ ദ്രുത ഗതിയില്‍ പ്രതികരണവും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദുബൈ പൊലീസ് ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.